BREAKING NEWS

മത്സരിക്കാനില്ല, നേതൃത്വത്തെ പറഞ്ഞ് മനസിലാക്കിക്കും- എസ് രാജേന്ദ്രൻ, മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ നിർണായകം, തോട്ടംതൊഴിലാളി നേതാവ്, താഴെത്തട്ടിൽ പ്രവർത്തിച്ച പരിചയ സമ്പത്ത്… കളം അനുകൂലം, കളത്തിലിറങ്ങി കളിക്കണമെന്ന് ബിജെപി നേതൃത്വം… ദേവികുളം മണ്ഡലം തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രം

· · 1 min read
Share: Copied!

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻപെങ്ങുമില്ലാത്തത്ര ശ്രദ്ധാ കേന്ദ്രമാവുകയാണ് ദേവികുളം മണ്ഡലം. ഇതിനു പ്രധാനകാരണം മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റംതന്നെ. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്. രാജേന്ദ്രൻ ഇവിടെ എൻഡിഎ സ്ഥാനാർഥിയാകാനാണ് കൂടുതൽ സാധ്യത. എന്നാൽ, താൻ മത്സര രംഗത്തേക്ക് ഇല്ലെന്നാണ് രാജേന്ദ്രൻ പറയുന്നത്. മൂന്ന് പ്രാവശ്യം എംഎൽഎ ആയ ആളാണ് രാജേന്ദ്രൻ. മണ്ഡലത്തിലെ ജാതിസമവാക്യങ്ങളിൽ നിർണായകസ്ഥാനമുണ്ട്. തോട്ടംതൊഴിലാളി നേതാവായി അടിത്തട്ടിൽതന്നെ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. അതിനാൽ രാജേന്ദ്രനെ സ്ഥാനാർഥിയാക്കുന്നതിൽ ജില്ലാ നേതൃത്വത്തിനും താത്പര്യമുണ്ടെന്നാണ് അറിയുന്നത്.

എന്നാൽ, മുന്നണി ആവശ്യപ്പെട്ടാലും മത്സര രംഗത്തേക്കില്ലെന്നും തന്റെ നിലപാട് അവരെ മനസ്സിലാക്കിപ്പിക്കാൻ ശ്രമിക്കുമെന്നുമാണ് രാജേന്ദ്രൻ പറയുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്. രാജേന്ദ്രനെ സിപിഎം സസ്‌പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സസ്‌പെൻഷൻ കാലാവധി പൂർത്തിയായെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയ്യാറായില്ല.

ഇതിനിടയിൽ രാജേന്ദ്രൻ എൻഡിഎയിലേക്ക് ചേക്കേറുകയും ചെയ്തു. രാജേന്ദ്രന്റെ കൂടുമാറ്റം മണ്ഡലത്തിൽ തങ്ങൾക്ക് യാതൊരു തിരിച്ചടിയുമല്ലെന്നാണ് സിപിഎമ്മിന്റെ വാദം. എന്നാൽ, അത് ചുമ്മാ വാദിക്കാൻ വേണ്ടി പറയാമെന്നു മാത്രം. പറയർ, പള്ളർ സമുദായങ്ങൾക്ക് ഏറെ വോട്ടുകളുള്ള സ്ഥലമാണ് ദേവികുളം. മിക്കപ്പോഴും വിജയം നിർണയിക്കുന്നത് ഈ സമുദായങ്ങളുടെ പിന്തുണയാണ്. രണ്ടിടത്തും രാജേന്ദ്രന് സ്വാധീനമുണ്ട്. പള്ളർ വിഭാഗത്തിൽനിന്നാണ് കൂടുതൽ പിന്തുണ. അതിനാൽ എസ്. രാജേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയായാലോ, പ്രചാരണത്തിന് രംഗത്ത് ഇറങ്ങിയാലോ സിപിഎം വോട്ടുകൾ മറിയാൻ സാധ്യതയുണ്ട്.

അതുപോലെ തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി സൊസൈറ്റി രൂപവത്കരിക്കുമെന്ന് എസ്. രാജേന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ ഉദ്ഘാടനം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. തോട്ടം തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുകയാണ് ലക്ഷ്യം. ഈ വാ​ഗ്ദാനവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. 2021-ൽ 7848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ എ. രാജ ഇവിടെ വിജയിച്ചത്. ബിഡിജെഎസായിരുന്നു കഴിഞ്ഞ തവണ എൻഡിഎയ്ക്കുവേണ്ടി മത്സരിച്ചത്. അവർക്ക് 4712 വോട്ട് കിട്ടി. അതേസമയം ഈ തെരഞ്ഞെടുപ്പിൽ രാജേന്ദ്രൻ 10,000 വോട്ടുകൾ പിടിച്ചാൽ സിപിഎമ്മിന് ക്ഷീണമുണ്ടാകും. വിജയസാധ്യതയ്ക്ക് മങ്ങലേൽക്കും. അതോടൊപ്പം കോൺഗ്രസിനും വോട്ട് ചോർച്ചയുണ്ടായേക്കാം.

അസഹനീയമായ പീരിയഡ്സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ട്, അപരിചിതനായ ദീപക് ചോദിച്ചത് ‘മോളെ, എന്ത് പറ്റി?’ എന്നാണ്…. തന്റെ കയ്യിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളിക എടുത്തു നൽകി… അദ്ദേഹം നൽകിയ ഉപദേശം ഒരു വർഷം കഴിഞ്ഞിട്ടും ആ കുട്ടി ഇന്നും ഓർക്കുന്നുണ്ട്. “എന്തിനാ പേടിക്കുന്നത്? ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാൻ പറ്റുമോ?”… ആ മനുഷ്യനെയാണ് കുറച്ച് റീച്ചിന് വേണ്ടി ഒരുത്തി കൊലപ്പെടുത്തിയത്…ഹരീഷ് കണാരൻ

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026