BREAKING NEWS

കാമുകിയുടെ കൈകള്‍ പിന്നോട്ട് കെട്ടി കഴുത്ത് മുറിച്ച് കൊന്നു, ഗോവയില്‍ റഷ്യന്‍ വിനോദസഞ്ചാരി അറസ്റ്റില്‍, മറ്റൊരു യുവതിയെ കൊലപ്പെടുത്തിയതായും വെളിപ്പെടുത്തല്‍,

· · 1 min read
Share: Copied!

പനാജി: കാമുകി ഉൾപ്പെടെ രണ്ടു യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗോവയിൽ റഷ്യൻ വിനോദസഞ്ചാരി അറസ്റ്റിൽ. അലെക്‌സി ലിയോനൊവ് എന്നയാളാണ് വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ വടക്കൻ ഗോവയിലെ അരംബോളിൽനിന്ന് പോലീസ് പിടിയിലായത്. അലെക്‌സിയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന എലെന കസാത്തനോവയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വാടകമുറിക്കുള്ളിൽനിന്ന് വീട്ടുടമസ്ഥൻ കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

എലെനയുടെ കൈകൾ പിന്നോട്ടാക്കി കെട്ടിയ നിലയിലും കഴുത്ത് മുറിച്ച നിലയിലുമായിരുന്നെന്നാണ് വിവരം. 2024 മുതൽ ഗോവയിൽ താമസിച്ചിരുന്ന ഇവർ അലെക്‌സിയുമായി ലിവ് ഇൻ ബന്ധത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ചോദ്യംചെയ്യലിന് പിന്നാലെയാണ് മറ്റൊരാളെ കൂടി കൊലപ്പെടുത്തിയ വിവരം അലെക്‌സി വെളിപ്പെടുത്തിയത്. എലെന വനീവ എന്ന 37-കാരിയെ മോർജിമിൽ വെച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്.

ഇവരുടെ മൃതദേഹം പോലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. ഈ കൊലപാതകത്തിന് പിന്നിലെ കാരണത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മൃതദേഹങ്ങളും പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവങ്ങളേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026