BREAKING NEWS

യുക്രെയിൽ പ്രസവ വാർഡുകൾക്കു നേരെ റഷ്യയുടെ ആക്രമണം! റഷ്യയുടെ ലക്ഷ്യം എർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും,ജനങ്ങളോട് സുരക്ഷിതരായിരിക്കാൻ സൈന്യത്തിന്റെ നിർദേശം

· · 1 min read
Share: Copied!

കീവ്: യുക്രെയിനിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒഡേസയിലെ ഒരു ആശുപത്രിയിലെ പ്രസവ വാർഡ് ഉൾപെടെ തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും ‌ലക്ഷ്യമിട്ട് വലിയ ഡ്രോൺ ആക്രമണം നടന്നതായി ഗവർണർ ഒലെഹ് കിപ്പെർ പറഞ്ഞു. ‌ആക്രമണം നടന്നയുടനെ രോഗികളെയും ജീവനക്കാരെയും സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്നും ഗവർണർ പറഞ്ഞു. അതേസമയം ആർക്കും ജീവൻ നഷ്ടമായിട്ടില്ല.

തകർന്ന ജനലുകളുള്ള ഒരു കെട്ടിടത്തിന്റെ ചിത്രം ഗവർണർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അതേസമയം കീവിലെ 4 ജില്ലകളിലേക്ക് ഡോക്ടർമാരെ വിളിച്ചു. ആക്രമണം തുടരുകയാണെന്നും ജനങ്ങളോട് സുരക്ഷിതസ്ഥലങ്ങളിൽ ഇരിക്കാനും സൈന്യം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ 19 എണ്ണവും വെടിവച്ചിട്ടെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ആഴ്ചകളായി ഏറ്റുമുട്ടൽ നടക്കുന്ന നിപ്രോപെട്രോവ്സ്ക് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പ്രദേശം പിടിച്ചെടുത്തതായി റഷ്യൻ സേനയും അവകാശപ്പെട്ടു.

157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങൾ, കൊടിയ കീടനാശിനിയും വിഷ വസ്തുക്കളും, കപ്പലിൽ പൊട്ടിത്തെറി തുടരുന്നു, തൃശൂര്‍, എറണാകുളം ജില്ലകളിലേക്ക് കണ്ടെയ്നർ ഒഴുകിയെത്താൻ സാധ്യത

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026