BREAKING NEWS

അനന്തുവിന്റെ കുറിപ്പ് ശരിയെങ്കിൽ ആർഎസ്എസിനുള്ളിൽ നടക്കുന്നത് ഭയാനക കാര്യങ്ങൾ, സമ​ഗ്ര അന്വേഷണം വേണം, ആർ‌എസ്‌എസ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും അപകടത്തിലാകും- പ്രിയങ്ക ​ഗാന്ധി

· · 1 min read
Share: Copied!

കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് താൻ ചെറുപ്പം മുതൽ ലൈം​ഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്കാ ​ഗാന്ധി. ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജിയാണ് (24) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ശക്തവും സമ​ഗ്രവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

തന്നെ ആർ‌എസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ നിരന്തരമായി പീഡിപ്പിച്ചുവെന്ന് അനന്ദു അജി തന്റെ ആത്മഹത്യാ സന്ദേശത്തിൽ ആരോപിച്ചിരുന്നു. താൻ മാത്രമല്ല ഇരയെന്നും ആർ‌എസ്‌എസ് ക്യാമ്പുകളിൽ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. അനന്ദു പറഞ്ഞത് ശരിയാണെങ്കിൽ ഭയാനകമാണെന്നും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ പറഞ്ഞു. അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ ആർഎസ്‌എസ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും അപകടത്തിലാകാമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ സംഘടനാ നേതൃത്വം ഉടനടി നടപടിയെടുക്കണം. ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനം പെൺകുട്ടികളെപ്പോലെ തന്നെ വ്യാപകമായ ഒരു വിപത്താണെന്നും ആരോപണത്തിൽ ആർഎസ്എസ് മറുപടി പറയണമെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ കുറ്റക്കാരായ ആർഎസ്എസ് നേതാക്കളെയും പ്രവർത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും ആവശ്യപ്പെട്ടു. കൂടാതെ ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം ബാലചന്ദ്രൻ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നൽകി.

കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് പ്രവർ‌ത്തകർക്കെതിരെ പീഡന ആരോപണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ച ശേഷം അനന്തു ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. നാലു വയസ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും ആർഎസ്എസ് ക്യാംപിൽനിന്നാണ് ഏറ്റവും ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. സ്വന്തം കുഞ്ഞിന്റെ പിതാവായാലും അവരെ അവർക്കൊപ്പം വിടരുതെന്നും അനന്തു കുറിപ്പിൽ പറയുന്നു.

നിഷ്പക്ഷമായ അന്വേഷണം ജനങ്ങളുടെ അവകാശം, കരൂർ ദുരന്തം സിബിഐ അന്വേഷിക്കും, ഉത്തരവിട്ട് സുപ്രീം കോടതി, വിരമിച്ച ജഡ്ജി മേൽനോട്ടം വഹിക്കും

 

BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026