BREAKING NEWS

‘ക്ഷേത്രവേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടരുത്, ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്, നന്ദ കുന്തിരിക്കം ഭജൻസ്’, ക്രിസ്തീയഭക്തിഗാനം പാടിയതിന് നന്ദഗോവിന്ദത്തിനെതിരേ വിമർശനം

· · 1 min read
Share: Copied!

ക്ഷേത്ര വേദിയില്‍ ക്രിസ്ത്യൻ ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരേ വിമർശനവുമായി ആർഎസ്എസ് സൈദ്ധാന്തികൻ. ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാൻ വിദ്യാസാഗർ ഗുരുമൂർത്തിയാണ്, അടുത്തകാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘത്തിനെതിരേ രൂക്ഷമായ വാക്കുകളോടെ വിമർശിച്ചത്.

‘ക്ഷേത്രവേദികൾ കൃസ്തീയഗാനങ്ങൾ പാടാൻ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്. നന്ദ കുന്തിരിക്കം ഭജൻസ്’, എന്നായിരുന്നു വിദ്യാസാഗർ ഗുരുമൂർത്തി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ടീമിന്റെ ഭജന അരങ്ങേറിയിരുന്നു. പരിപാടിയിൽ യേശുദാസ് ആലപിച്ച ‘ഈ പരദേവനഹോ’ എന്ന് തുടങ്ങുന്ന ഗാനമാണ് നന്ദഗോവിന്ദനം ഭജൻസ് ആലപിച്ചത്.

മോഹൻ സിത്താരയുടെ സംഗീതത്തിൽ പിറന്ന ഗാനം അടുത്തിടെ വീണ്ടും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ പള്ളിക്ക് ക്ഷേത്രവുമായുള്ള ബന്ധം എടുത്തുപറഞ്ഞ ശേഷമാണ് ടീം ഗാനമാലപിച്ചത്. ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയിലും വിളക്കുതെളിയിക്കാറുണ്ട്. പരിപാടിക്ക് പാർക്കിങ് സൗകര്യം ഉൾപ്പെടെ അനുവദിച്ച് പള്ളിയോട് ചേർന്നാണെന്നും ഗാനം ആലപിക്കുന്നതിന് മുമ്പായി പറഞ്ഞിരുന്നു.

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026