BREAKING NEWS

ഡ്രമ്മിൽ സിപിഎം എന്നെഴുതിയത് ചോദ്യം ചെയ്ത് ആക്രമണം, കരോൾ ​ഗാന സംഘത്തെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകൻ കുട്ടികളേയും വെറുതെ വിട്ടില്ല, മർദിച്ചതായി പരാതി!! പ്രതിയെ പേടിച്ച് ഓടി രക്ഷപ്പെ‍ട്ട കുട്ടികളുടെ ഡ്രം തല്ലിത്തകർത്തു, പ്രതിക്കെതിരെ കൂ‌ടുതൽ ചുമത്തും?

· · 1 min read
Share: Copied!

പാലക്കാട്: കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കുമെന്ന് റിപ്പോർട്ട്. കരോൾ സംഘത്തെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകൻ അശ്വിൻരാജ് കുട്ടികളെ മർദ്ദിച്ചതായും പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം കുട്ടികളെ മർദ്ദിച്ചത് തെളിഞ്ഞാൽ അശ്വിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പുതുശ്ശേരി സുരഭി നഗറിൽ വച്ച് കരോൾ സംഘത്തെ അശ്വിൻ രാജ് ആക്രമിച്ചത്. കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ച ഡ്രമ്മിൽ സിപിഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സുരഭിനഗർ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം.

പ്രതി ചോദ്യം ചെയ്തതോടെ കുട്ടികൾ ഡ്രം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോൾ അവ തകർത്ത നിലയിലായിരുന്നു. തുടർന്ന് കസബ പോലീസിലെത്തി പരാതി നൽകുകയായിരുന്നു. പിന്നാലെ പോലീസ് അശ്വിൻരാജിനെ അറസ്റ്റ് ചെയ്തു. ആക്രമണം നടക്കുമ്പോൾ മറ്റ് രണ്ട് പേരും അശ്വിനൊപ്പമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

ലക്ഷാധിപതിയായി പൊന്ന്!! സ്വർണവില ഒരു ലക്ഷം കടന്നു, പവന് 1,01,600 രൂപ, ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,760 രൂപ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026