BREAKING NEWS

മുകളിലത്തെ ഡക്കിൽ ഒരാൾക്ക് 300 രൂപ..; താഴെ 150 രൂപ..!! മഴ പെയ്താൽ നനഞ്ഞു കുളിക്കാം…!! കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ സർവീസ് ഇന്നുമുതൽ

· · 1 min read
Share: Copied!

കൊച്ചി: മറൈൻഡ്രൈവും വല്ലാർപാടം ചർച്ചും തുടങ്ങി രാത്രകാല കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ് ഇന്ന് ആരംഭിക്കുന്നു. തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡക്കർ സർവീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിൾ ഡക്കർ എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കൊച്ചി ഡബിൾ ഡക്കർ സർവീസിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽനിന്നു വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം ചർച്ച്, ഹൈകോർട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കിൽ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കിൽ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ ഫിറ്റ്നെസ് തീർന്ന 34 വർഷം പഴക്കമുള്ള ബസ് ഓടിക്കുന്നതിലെ വിമർശനവും മഴക്കാലത്ത് തുറന്ന മേൽക്കൂരയുള്ള ബസ് ഓടിക്കുന്ന ട്രോളുകളും സമൂഹമാധ്യമങ്ങളിൽ കാണാം. ‘ആഹാ വെറും 34 വർഷം മാത്രം പഴക്കമുള്ള നല്ല പുതുപുത്തൻ വണ്ടി ആണല്ലോ. ഇതോടെ കൊച്ചിയിൽ കെഎസ്ആർടിസി വക പുരാവസ്തുക്കളുടെ എണ്ണം രണ്ടായി. ഒന്ന് ഈ വണ്ടിയും മറ്റൊന്ന് ആ സ്റ്റാൻഡും’– എന്നാണ് ഒരാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘മഴക്കാലത്തു യാത്ര ബുദ്ധിമുട്ടാകും. മുകളിൽ ട്രാൻസ്പേരന്റ് ഷീറ്റ് കവർ ചെയ്താൽ നന്നായിരിക്കും’ എന്ന പ്രായോഗികബുദ്ധി ഉപദേശിക്കുന്നവരുമുണ്ട്.

‘എന്റെ വഴി തടയാൻ ശ്രമിച്ചു, അവർ എന്നെ പിടികൂടാൻ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല’!! രക്തസാക്ഷികളുടെ ശവകുടീരത്തിൽ പ്രവേശിക്കുന്നത് വിലക്കി ​ഗവർണർ, മതിൽച്ചാടി കടന്ന് ഒമർ അബ്ദുള്ള

‘എന്റെ വഴി തടയാൻ ശ്രമിച്ചു, അവർ എന്നെ പിടികൂടാൻ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല’!! രക്തസാക്ഷികളുടെ ശവകുടീരത്തിൽ പ്രവേശിക്കുന്നത് വിലക്കി ​ഗവർണർ, മതിൽച്ചാടി കടന്ന് ഒമർ അബ്ദുള്ള

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026