BREAKING NEWS

പാതിരാത്രിയിൽ രക്തത്തിന്റെ രൂക്ഷ​ഗന്ധം, റൂംമേറ്റ് ഞെട്ടിയുണർന്നു, യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ കുഞ്ഞിന് ജന്മം നൽകി 20 -കാരി

· · 1 min read
Share: Copied!

യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ 4.5 കിലോ ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 20 -കാരിയായ വിദ്യാർത്ഥിനി. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ തന്റെ ബങ്ക് ബെഡ്ഡിൽ വച്ചാണ് മൂന്നാം വർഷ വിദ്യാർത്ഥിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇവർക്ക് പരീക്ഷയായിരുന്നു. അതിനാൽ‌ തന്നെ പരീക്ഷ എഴുതി പൂർത്തിയാക്കിയ ശേഷമേ ആശുപത്രിയിൽ പ്രസവത്തിനായി എത്തൂ എന്ന തീരുമാനത്തിലായിരുന്നത്രെ യുവതി.

അർദ്ധരാത്രിയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. രക്തത്തിന്റെ രൂക്ഷ​ഗന്ധം പരന്നതോടെയാണ് വിദ്യാർത്ഥിനിയുടെ റൂംമേറ്റ് ഉണർന്നത്. ‘ഞാൻ ‍‌ഞെട്ടിയുണരുകയായിരുന്നു. അപ്പോഴേക്കും അവൾക്ക് കഠിനമായ വേദന അനുഭവപ്പെട്ടു. അവൾ പൂർണമായും രക്തത്തിൽ കുതിർന്നിരിക്കുകയായിരുന്നു’ എന്നും റൂംമേറ്റ് പറഞ്ഞു. ഞെട്ടിക്കുന്ന രം​ഗം രം​ഗം കണ്ടതോടെ അവൾ എമർജൻസി സർവീസിൽ വിളിച്ചു. ഡോക്ടറടക്കം സ്ഥലത്തെത്തുമ്പോഴേക്കും 20 -കാരി കുഞ്ഞിന് ജന്മം നൽകിയിരുന്നു.

എന്നാൽ, ഡോക്ടറോട് യുവതിയുടെ റൂംമേറ്റ് പറഞ്ഞ മറ്റൊരു കാര്യമാണ് അവരെ ആകെ അമ്പരപ്പിച്ചത്. ഇത് വിദ്യാർത്ഥിനിയുടെ ആദ്യത്തെ പ്രസവമല്ല. അവൾക്ക് ഒരു കുട്ടി കൂടിയുണ്ട്. ഇത് ഡോക്ടറെ മാത്രമല്ല, എല്ലാവരേയും ഞെട്ടിച്ചു. പൂർണ​ഗർഭിണിയായ ഒരു യുവതിയെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ താമസിക്കാൻ അനുവദിച്ച വിദ്യാർത്ഥിനിയുടെ വീട്ടുകാരെയാണ് ഡോക്ടർ കുറ്റപ്പെടുത്തിയത്.

4.5 കിലോയാണ് കുട്ടിയുടെ ഭാരമെന്നതും ഡോക്ടറെയും സംഘത്തേയും അമ്പരപ്പിച്ചു. യുവതിക്ക് പ്രസവത്തോടെ ആരോ​ഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യായാമം ഇല്ലാത്തതും ഉയർന്ന സമ്മർദ്ദവുമാണ് ഇതിന് കാരണം എന്നും പറയുന്നു.

‘തന്റെ അവസാനത്തെ പരീക്ഷയായിരുന്നു. ആശുപത്രിയിലേക്ക് പോകും മുമ്പ് അത് പൂർത്തിയാക്കണം എന്ന വാശിയിലായിരുന്നു’ എന്നാണ് കുഞ്ഞിന് ജന്മം നൽകിയ 20 -കാരി പറയുന്നത്. രാത്രിയോടെ വേദന അനുഭവപ്പെട്ടു. രാവിലെ ആശുപത്രിയിലേക്ക് പോകാം എന്നാണ് കരുതിയിരുന്നത് എന്നും യുവതി പറയുന്നു.

എന്തായാലും, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

BREAKING NEWS
‘അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് ’; 'വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ എം.വി. ജയരാജൻ; 'വൈദ്യുതി നിരക്ക് വർധനയുടെ കാര്യത്തിലും അദാനിക്ക് പങ്കുണ്ട്'
19 Oct 2026
BREAKING NEWS
രണ്ടു വയസുകാരന്റെ മരണത്തിനു പിന്നിൽ അന്തവിശ്വാസമോ? മുമ്പ് കാവിനടുത്ത് താമസിച്ചത് ദോഷം, കുടുംബത്തിൽ ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചു- രാഹുലിന്റെ പിതാവ്!! കുഞ്ഞ് മരിച്ചത് പട്ടിണിയും പരിവെട്ടവുമായി, ആദ്യം ആരുമറിയാതെ അടക്കാൻ മൃതദേഹവുമായി പോയത് ബന്ധുവിന്റെ വീട്ടിലേക്ക്, നാട്ടുകാർ ഇടപെട്ട...
19 Oct 2026
BREAKING NEWS
വിജയ്‌യെ ’നായ’യെന്ന് വിളിച്ചധിക്ഷേപിച്ച് ഡിഎംകെ വനിതാ നേതാവ്; ’ഈ രീതിയിൽ മുന്നോട്ടുപോയാൽ വൈകാതെ മൂക്കിൽ പഞ്ഞിവെച്ച് ഇരിക്കേണ്ടിവരും’എന്നും പരാമർശം; വേദിയിലിരിക്കെ അസ്വസ്ഥയായി കനിമൊഴി ,വിവാദമായി ദൃശ്യങ്ങൾ
19 Oct 2026
BREAKING NEWS
'ഒരു ജോലിയുണ്ട് ചെയ്യാൻ കഴിയുമോ'? ടെല​ഗ്രാം ചാറ്റ് വഴി ബോസ്... സിനഗോഗിന് തീയിട്ട എബിൻ വെളിപ്പെടുത്തിയ ആ ബോസ് ലോറൻസ് ബിഷ്ണോയി? ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമെന്ന് കണ്ടെത്തൽ!! വാളകത്തെ വീട്ടിലും യൂസ്ഡ് കാർ ഷോറൂമിലും പെട്രോൾ ബോംബ് എറിഞ്ഞതിനു പ്രതിഫലമായി നൽകിയത് 5000 രൂപയ്ക്...
19 Oct 2026