BREAKING NEWS

‘ഇനി ഒരിക്കൽക്കൂടി കാണാൻ പറ്റുമോ അപ്പാ!!, പറ്റുമെന്നാണെങ്കിൽ എന്റെയടുത്തേക്ക് വരണേ അപ്പാ’… പിതാവുമൊത്തുള്ള ചിത്രങ്ങൾ കോർത്ത് വൈകാരിക കുറിപ്പുമായി അന്തരിച്ച നടൻ റോബോ ശങ്കറിന്റെ മകൾ

· · 1 min read
Share: Copied!

മരിച്ചുപോയ അപ്പനെ ഒരിക്കൽ കൂടി കാണണമെന്നും ഒന്നു വരുമോയെന്നും ചോദിച്ച് അന്തരിച്ച നടൻ റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജ. റോബോയുടെ മകളും നടിയുമായ ഇന്ദ്രജയാണു സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റിട്ടത്. താൻ ജനിച്ചപ്പോൾ മുതൽ അച്ഛനൊപ്പം പകർത്തിയ ചിത്രങ്ങളും അപ്പനുമൊത്തുള്ള കുസൃതി നിറച്ച് എടുത്ത ഫോട്ടോകളും വീഡിയോ രൂപത്തിലാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നതാണ് ഓരോ ചിത്രങ്ങളും. ‘ഇനി ഒരിക്കൽക്കൂടി കാണാൻ പറ്റുമോ അപ്പാ. അതേ എന്നാണ് ഉത്തരമെങ്കിൽ എന്റെയടുത്തേക്ക് വരണേ’ എന്നാണ് ഇന്ദ്രജ റീലിനൊപ്പം കുറിച്ചിരിക്കുന്നത്.

ഒരു അച്ഛനും മകളും തമ്മിലുള്ള സംഭാഷണമാണ് പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്ങോട്ടാണെന്ന് മകൾ ചോദിക്കുമ്പോൾ നീണ്ട ഒരു യാത്രയ്ക്കാണെന്നാണ് അച്ഛൻ പറയുന്നു. നിങ്ങളെ ഇനി എപ്പോഴെങ്കിലും കാണാനാവുമോ എന്ന മകളുടെ ചോദ്യത്തിന് തീർച്ചയായും എന്ന് അച്ഛൻ മറുപടി പറയുന്നു. നിരവധി പേരാണ് റീലിന് കമന്റുകളുമായെത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നടൻ റോബോ ശങ്കർ സെറ്റിൽ നിന്നും കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ചത്. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കർ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ടെലിവിഷൻ താരം പ്രിയങ്കയാണ് റോബോ ശങ്കറിന്റെ ഭാര്യ.

അതേസമയം മിമിക്രി കലാകാരനായിരുന്ന ശങ്കർ സ്റ്റേജിൽ യന്ത്രമനുഷ്യനെ അനുകരിച്ചിരുന്നതിനാലാണ് റോബോ ശങ്കർ എന്നപേരു ലഭിച്ചത്. സ്റ്റാർ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. വിജയ് സേതുപതി നായകനായ ‘ഇതർക്കുതനെ അസൈപ്പെട്ടൈ ബാലമുരുക’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷംചെയ്തു. കൂടാതെ ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by INDRAJA SANKAR (@indraja_sankar17)

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026