BREAKING NEWS

ആദ്യം കരുതി ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമാണെന്ന്; പിന്നീട് യഥാർത്ഥ കാരണം കണ്ടെത്തി; ബൈക്കില്‍ കാര്‍ ഇടിച്ചത്, കാറോടിച്ചയാള്‍ പിടിയില്‍; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ; സുഹൃത്തുക്കളായ ഐടി ജീവനക്കാർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തിൽ നിർണായക വഴിത്തിരിവ്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമല്ല ഇതെന്നും പിന്നിൽ നിന്ന് കാറിടിച്ചതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായും വ്യക്തമായി.

സംഭവത്തിൽ മലയിൻകീഴ് സ്വദേശിയായ യുവാവിനെയും അപകടത്തിൽപ്പെട്ട കാറും പൊലീസ് കണ്ടെത്തി. കാറോടിച്ചിരുന്ന വിപിൻ എന്ന യുവാവ് ഇടിച്ച ശേഷം വാഹനം നിർത്താതെ പോയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

എറണാകുളം സ്വദേശി നവീൻ സിബിയും തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മനുമാണ് അപകടത്തിൽ മരിച്ചത്. ഇരുവർക്കും 25 വയസ്സായിരുന്നു. ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എൻജിനിയറായിരുന്ന നവീനും കിൻഫ്രയിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മൃദുലയും.

ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. കോവളം ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരും തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. നവീനും മൃദുലയ്ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മൃദുല ബൈക്കിൽ നിന്ന് തെറിച്ചുവീണതായും പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് ഹിറ്റ് ആൻഡ് റൺ കേസിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ തല്ലിച്ചതച്ച് സഹോ​ദരനും ഭാര്യയും; പോലീസ് അന്വേഷണത്തിൽ പൊളിഞ്ഞത് ഒന്നാന്തരം നാടകം; കട്ടെടുത്തെന്ന് പറഞ്ഞ മുക്കുപണ്ടം കട്ടിലിനടിയിൽ! സഹോദരിയുടെ പക്കൽ നിന്നും കടം വാങ്ങിയ ഒരു ലക്ഷം രൂപ കൊടുക്കാനുമുണ്ട്

BREAKING NEWS
ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന്റെ വില നാല് ദശലക്ഷം ഡോളർ, ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് യുഎസ് തൊടുത്തത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും... ''ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല... യുഎസ് സംരക്ഷിച്ച രാജ്യങ്ങളെല്ലാം ഇറാൻ യുദ്ധത്തിന...
10 Nov 2026
BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026
BREAKING NEWS
'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
10 Nov 2026
BREAKING NEWS
’യേശുവിനെ കാണിക്കാം, മരണം വരെ ഉപവസിക്കണം’- പറഞ്ഞു വിശ്വസിപ്പിച്ചു; കെനിയയിൽ 191 പേരുടെ മരണത്തിനിടയാക്കിയ പാസ്റ്റർക്ക് 200 വർഷം തടവ്
10 Nov 2026