BREAKING NEWS

നൂറുവർഷം പഴക്കമുള്ള ആചാരം, ഉറഞ്ഞുതുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴി‍ച്ച യുവാവിനു ദാരുണാന്ത്യം, കടിച്ച ശേഷം തുപ്പിക്കളയുന്നതിനു പകരം അറിയാതെ കഴിച്ചാണ് അപകടം

· · 1 min read
Share: Copied!

പാലക്കാട്: പരുതൂർ കുളമുക്കിൽ വെളിച്ചപ്പാട് തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ച യുവാവിനു ദാരുണാന്ത്യം. കുളമുക്കു സ്വദേശി ഷൈജു (43) ആണു മരിച്ചത്. കുടുംബാംഗങ്ങൾ ചേർന്നു വർഷം തോറും നടത്താറുള്ള ആട്ടം ചടങ്ങിനിടെയാണു ഷൈജു കാഞ്ഞിരക്കായ കഴിച്ചത്. കായ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ ഷൈജുവിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

100 വർഷത്തിലധികം പഴക്കമുള്ള ആചാരമാണിത്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ ചടങ്ങിനിടെ തുടർച്ചയായി മൂന്നു കായ കഴിച്ചതോടെയാണു ഷൈജുവിനു ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. ഞാങ്ങാട്ടിരിയിൽ പതിനഞ്ചോളം കുടുംബങ്ങളിൽപ്പെട്ട അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന ചടങ്ങാണ് ആട്ടം. ചടങ്ങിൽ ഹനുമാനെ ആവാഹിച്ചു വെളിച്ചപ്പാട് തുള്ളിയത് ഷൈജുവായിരുന്നു.
ട്രംപിന്റെ തീരുമാനം ആരുടെയൊക്കെ ജീവനെടുക്കും?… ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള തീരുമാനം- സമയപരിധി അടുത്തമാസം 20 വരെ, സിസേറിയനായി മറ്റേണിറ്റി ക്ലിനിക്കിലെത്തുന്നവരുടെ എണ്ണം കൂടുന്നു… മാർച്ചിൽ പ്രസവ ഡേറ്റ് ഉള്ളവർ പോലും ഇതേ അവശ്യവുമായി ഡോക്ടർമാരുടെ അടുത്തേക്ക്…
ചടങ്ങിൽ വെളിച്ചപ്പാടിനു ഫലമൂലാദികളും മറ്റും നൽകുന്ന പതിവുണ്ട്. ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായയും ഇക്കൂട്ടത്തിൽ വയ്ക്കാറുണ്ട്. സാധാരണ വെളിച്ചപ്പാട് തുള്ളുന്നവർ ഇതു കടിച്ചശേഷം തുപ്പിക്കളയുകയാണു പതിവ്. എന്നാൽ ഷൈജു മൂന്ന് കാഞ്ഞിരക്കായകൾ കഴിച്ചു എന്നാണു കൂടെയുണ്ടായിരുന്നവർ പറയുന്നത്. കടിച്ചശേഷം തുപ്പിക്കളഞ്ഞുവെന്നു കരുതിയെന്നും ഇവർ പറയുന്നു. സിനിഷയാണ് ഷൈജുവിന്റെ ഭാര്യ. എട്ടുവയസുകാരൻ അനയ് മകനാണ്.

ഷാരൂഖ് ഖാനോ സെയ്ഫ് അലി ഖാനോ.., ഏതെങ്കിലും ഖാൻ അപകടത്തിൽപ്പെട്ടാൽ ഇവർക്ക് ആശങ്ക..!!! ഹിന്ദു നടന്മാർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരും രംഗത്ത് വരില്ല..!!!! സെയ്ഫ് നടക്കുമ്പോൾ നൃത്തം ചെയ്യുന്നു…!! കുത്തേറ്റോയെന്നു സംശയമുണ്ട്. അതോ അഭിനയിക്കുകയാണോ..? മാലിന്യമെന്ന് വിശേഷിപ്പിച്ച് മന്ത്രി

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026