BREAKING NEWS

ഷെയ്ക് ഹാൻഡിനായി കൈനീട്ടി കോലി, ആലുവ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ റിങ്കു സിങ്… ബെയ്സിലിന്റെ യൂണിവേഴ്സലിൽ ഇനി കോലിയും- വീഡിയോ

· · 1 min read
Share: Copied!

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടനച്ചടങ്ങിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോലിക്കു കൈകൊടുക്കാതെ കൊൽക്കത്തയുടെ റിങ്കു സിങ്ങിന്റെ വീഡിയോ വൈറലാകുന്നു. ബോളിവുഡ് താരവും കൊൽക്കത്ത ടീമിന്റെ ഉടമയുമായ ഷാറുഖ് ഖാനും കോലിയും വേദിയിൽ നിൽക്കെയാണ് റിങ്കു സിങ് എത്തിയത്. ഷാറുഖിനു ചിരിച്ചുകൊണ്ട് റിങ്കു ഷെയ്ക് ഹാൻഡ് നൽകി, പിന്നാലെ വിരാട് കോലി റിങ്കുവിന്റെ കൈ പിടിക്കാൻ ഒരുങ്ങിയെങ്കിലും താരം ഒഴിവാക്കുകയായിരുന്നു. ഇതോടെ കോലിയും കൈ പിൻവലിച്ചു.

എന്തോന്നാടാ ഇത്!!, ശിവനേ എന്റെ തല… ഒറ്റബോളിൽ മാറ്റിവച്ച ഹെൽമറ്റ് വെങ്കടേഷ് അയ്യരെ കൊണ്ട് തലയിൽ വെപ്പിച്ച് ക്രുനാൽ പാണ്ഡ്യ, അടുത്ത ബോളിൽ കുറ്റിയും തെറുപ്പിച്ചു- വീഡിയോ

അതേസമയം ഇന്ത്യൻ ജഴ്സിയിൽ മികച്ച സൗഹൃദം സൂക്ഷിക്കുന്നവരാണു വിരാട് കോലിയും റിങ്കു സിങ്ങും. യുവതാരമായ റിങ്കുവും കോലിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് റിങ്കു സിങ് കോലിയെ ഒഴിവാക്കിയതെന്നാണ് ആരാധകർ ആശ്ചര്യപ്പെടുന്നത്. വേദിയിലെത്തിയ റിങ്കു സിങ്ങിന്റെ കയ്യിൽ പിടിച്ചാണ് ഷാറുഖ് ഖാൻ ഏറെ നേരം സംസാരിച്ചത്. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇതിനിടെ കോലി തന്നെയും ലക്ഷക്കണക്കിന് ആരാധകരെയും ദിവസവും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു ഷാറുഖ് ഖാൻ ഉദ്ഘാടനച്ചടങ്ങിൽ പ്രതികരിച്ചു. ‘‘ഐപിഎൽ തുടങ്ങിയതു മുതൽ ഇതുവരെ ഒരു ടീമിനു വേണ്ടി മാത്രം കളിച്ചിട്ടുള്ള താരമാണു വിരാട് കോലി. അദ്ദേഹം വലിയ പ്രചോദനമാണ്. കോലിയുടെ അണ്ടർ 19 കാലത്തെ ബാറ്റിങ് രാത്രിയേറെ വൈകിയ സമയത്തുവരെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം.’’– ഷാറുഖ് ഖാൻ പ്രതികരിച്ചു.

അതേപോലെ പുതിയ തലമുറയുടെ സ്വാധീനം ക്രിക്കറ്റിൽ ഇപ്പോൾ തന്നെയുണ്ടെന്നു ഷാറുഖിന്റെ ചോദ്യത്തിനു മറുപടിയായി കോലി പറഞ്ഞു. ‘‘പഴയ തലമുറ അതിനൊപ്പം ഇവിടെയുണ്ട്. ആരാധകർക്കൊപ്പം കൂടുതൽ നല്ല ഓർമകൾ സൃഷ്ടിച്ചെടുക്കാനാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.’’– കോലി വ്യക്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏഴു വിക്കറ്റ് വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിന് തുടക്കമിടുകയും ചെയ്തു.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026