BREAKING NEWS

‘ബൈ ബൈ പിണറായി’ നിങ്ങളുടെ സമയം കഴിഞ്ഞു, അല്‍പ്പം വിശ്രമിക്കൂ, യുഡിഎഫ് ജയിച്ചാല്‍ കേരളത്തില്‍ മെസിയോ റൊണാള്‍ഡോയോ വരും, യുവാക്കളുമായി ഫുട്‌ബോള്‍ കളിക്കും, തെലങ്കാനയില്‍ മെസി വന്നത് കണ്ടില്ലേ?? വിജയന്റെ പ്രായത്തെ ബഹുമാനിക്കുന്നു, അത് കൊണ്ട് ഒന്നും പറയുന്നില്ലെന്ന് രേവന്ത് റെഡ്ഡി

· · 1 min read
Share: Copied!

കൊല്ലം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മെസിയോ റൊണാള്‍ഡോയോ കേരളത്തിലേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേരളത്തില്‍ മെസിയെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് നടന്നിട്ടില്ലെന്നും തെലങ്കാനയില്‍ കൊണ്ടുവരാന്‍ തനിക്ക് സാധിച്ചെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തുടര്‍ന്നുള്ള കാലം കേരളത്തിനെ സഹായിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ഉണ്ടാകുമെന്നും പിണറായി വിജയന്റെ സമയം കഴിഞ്ഞെന്നും അല്‍പ്പം വിശ്രമിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനാപുരത്ത് നടന്ന റോഡ് ഷോയിലാണ് പ്രതികരണം.’കേരളത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ യുവാക്കള്‍ അധികാരത്തിലേറുന്നത് കാണാനാകും. തുടര്‍ന്നുള്ള കാലങ്ങളില്‍ കേരളത്തിനെ സഹായിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ കൂടെയുണ്ടാകും. കേരളത്തില്‍ മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് എന്താണുണ്ടായത്? തെലങ്കാനയില്‍ മെസി വന്നത് കണ്ടില്ലേ.

യുഡിഎഫ് അധികാരത്തിലേറിയാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ മെസിയോ റൊണാള്‍ഡോയോ കേരളത്തിലെത്തും. കേരളത്തിലെ യുവാക്കളുമായി ഫുട്‌ബോള്‍ കളിക്കും. ഇത് തന്റെ ഗ്യാരണ്ടിയാണ്’. രേവന്ത് റെഡ്ഡി പറഞ്ഞു.’പിണറായി വിജയന്റെ പ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം നടത്തിയത് പോലുള്ള പ്രതികരണങ്ങള്‍ നടത്താത്തത് കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്‌നേഹം കൊണ്ട് മാത്രമാണ്. എന്താണ് മോദിയും പിണറായിയും തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ആരെയാണ് പിണറായി മാതൃകയാക്കിയിരിക്കുന്നത്? പ്രായം ചെന്ന ആളായത് കൊണ്ട് അതൊരു അനുഗ്രഹമായി കാണുകയാണ് അദ്ദേഹം. പക്ഷേ, കേരളത്തിലെ ജനങ്ങളെയും സ്ത്രീകളെയും അപമാനിക്കാമെന്ന് കരുതരുത്’. രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തകരെ കൊണ്ട് ‘ബൈ ബൈ പിണറായി’ എന്ന് മുദ്രാവാക്യം വിളിപ്പിച്ച രേവന്ത്, ‘പോമോനെ വിജയ’ പ്രയോഗം ആവര്‍ത്തിക്കുകയും ചെയ്തു.

പത്തനാപുരത്ത് നടന്ന റോഡ് ഷോയിലാണ് പ്രതികരണം.നേരത്തെ രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണം നടത്തിയിരുന്നു. ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ടെന്നായിരുന്നു’ പ്രതികരണം.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026