BREAKING NEWS

കൂടെ ജോലി ചെയ്തിരുന്ന സുഹൃത്ത് ഒരു സഹായം ചോദിച്ചു, വീട്ടുകാർ നിർബന്ധിക്കുന്നു, എന്നെ കെട്ടാമോ… ഉടനെ രേഷ്മയുടെ വക yes, പക്ഷെ മൂന്നാം ദിവസം മുങ്ങി, പഞ്ചായത്തം​ഗത്തോട് പറഞ്ഞത് അധ്യാപികയെന്ന്, ഒരേ ട്രെയിനിൽ യാത്ര ചെയ്തയാളേയും കെട്ടി…

· · 1 min read
Share: Copied!

തിരുവനന്തപുരം: വിവാഹത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ (30), മുൻപ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലത്ത് കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിനേയും വിവാഹം കഴിച്ചിരുന്നതായി പോലീസ്. ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തുക്കളിൽ ഒരാളെ വീട്ടുകാർ കല്യാണത്തിനു നിർബന്ധിച്ചു. ഈ വിവരം രേഷ്മയോട് പറഞ്ഞ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നു ഓക്കെ പറഞ്ഞ രേഷ്മ ‌ഇയാളെ വിവാഹം കഴിക്കുകയും ചെയ്തു. പക്ഷെ 3 ദിവസം കഴിഞ്ഞപ്പോൾ അയാളെയും ഉപേക്ഷിച്ചു രേഷ്മ ഇവിടെനിന്ന് മുങ്ങി.

അതേസമയം രേഷ്മ ആദ്യം വിവാഹം കഴിച്ചത് 2014 ൽ എറണാകുളം സ്വദേശിയെയാണ്. പിന്നീട് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022 ൽ വിവാഹം ചെയ്തു. ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികൾ തുടങ്ങിയവരെയും വിവാഹം ചെയ്തു. പക്ഷെ വിവാഹശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണ്. ബാക്കിയൊക്കെ വിവാഹശേഷം ഒരാഴ്ചയ്ക്കകം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി.

പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ നിന്നാണ് പഞ്ചായത്ത് അംഗത്തിന് രേഷ്മയുടെ നമ്പർ ലഭിച്ചത്. ബിഹാറിൽ അധ്യാപികയാണെന്നാണ് പരിചയപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പിടിയിലായ എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മ പത്തുപേരെ വിവാഹം കഴിച്ചതായാണ് പോലീസ് പറയുന്നത്. ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്. രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് വിവാഹത്തിന് തൊട്ടുമുൻപ് ബാഗ് പരിശോധിച്ചപ്പോഴാണ് മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ രേഖകൾ ബാ​ഗിൽ നിന്നു ലഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. രേഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഉടൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകും. അതേസമയം താൻ സ്നേഹം തേടിയാണ് പലരേയും വിവാഹം കഴിച്ചതെന്നാണ് രേഷ്മയുടെ മൊഴി.

കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരും..!!! ഇല്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് വര്‍ഗീയമാണ് എന്ന് സ്ഥാപിക്കാന്‍ യുഡിഎഫ് ശ്രമം- എ. വിജയരാഘവൻ…

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026