BREAKING NEWS

വെള്ളത്തിൽ വീണ കുഞ്ഞുമായി വരുന്നുണ്ട്, റെയിൽവേ ​ഗേറ്റ് അടയ്ക്കരുത്… ഷാക്കിർ, വന്ദേഭാരതാണ് ഒന്നും ചെയ്യാനാകില്ല- ​നിസഹയനായി ഗേറ്റ് കീപ്പർ!! അപ്പുറത്തുള്ള അ​ഗ്നിശമന സേന വാ​ഹനത്തിൽ നിന്ന് 13 കാരനെ വാരിയെടുത്ത് ആ മാധ്യമപ്രവർത്തകൻ ഓടി!! പക്ഷെ…

· · 1 min read
Share: Copied!

തൃക്കരിപ്പൂർ: അടഞ്ഞുകിടന്ന റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാതിജീവൻ നഷ്ടപ്പെട്ട മുഹമ്മദിനെ മാറോടണച്ച് ഷാക്കിർ ഓടി ഇപ്പുറത്തെത്തി. ലക്ഷ്യം ഒന്നുമാത്രം ആ ജീവൻ രക്ഷിക്കാൻ രക്ഷിക്കണം. നിർത്തിയിട്ട ഓട്ടോയിൽ കയറ്റി നേരേ ആശുപത്രിയിലേക്ക്, പക്ഷെ ഷാക്കിർ എന്ന മാധ്യമപ്രവർത്തകന്റെ ആ ശ്രമം വെറുതെയായി… മുഹമ്മദ് മരണത്തിനു കീഴടങ്ങി.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വലിയപറമ്പ് ബീരാൻകടവ് ബോട്ടുജെട്ടിക്ക് സമീപം ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഇ.എം.ബി. മുഹമ്മദി(13)നെ തൃക്കരിപ്പൂരിലെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആസ്പത്രിയിലേക്ക് കുതിക്കുമ്പോഴേക്കും വെള്ളാപ്പിലെ റെയിൽവേ ഗേറ്റ് അടഞ്ഞിരുന്നു. കാസർകോട് ഭാഗത്തേക്കുള്ള വന്ദേഭാരതിനുവേണ്ടിയാണ് ഗേറ്റടച്ചത്. തുറക്കാൻ സമയമെടുക്കുമെന്ന് കണ്ടതോടെ അഗ്നിരക്ഷാസേനയുടെ വാഹനത്തിൽനിന്ന്‌ കുട്ടിയെ വാരിയെടുത്ത് തൃക്കരിപ്പൂരിലെ പ്രാദേശിക ടിവി ചാനലായ ടിസിഎന്നിന്റെ ക്യാമറാമാൻ എ.ജി. ഷാക്കിർ ഓടി. പിന്നാലെ അഗ്നിരക്ഷാസേനാ ജീവനക്കാരും നാട്ടുകാരും.

മറുഭാഗത്തെ ഗേറ്റിനു പുറത്ത് നിന്ന നാട്ടുകാർ കുട്ടിയെ ഏറ്റുവാങ്ങി ഓട്ടോയിൽ കയറ്റി ആസ്പത്രിയിലെത്തിച്ചു. നാട് മുഴുവൻ ഒരുനിമിഷം ഒരുപോലെ പ്രാർഥിച്ചു. പക്ഷേ അപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. അഞ്ചുമിനി​റ്റോളം റെയിൽവേ ഗേറ്റിൽ നഷ്ടപ്പെട്ടു. ഗേറ്റ് അടഞ്ഞിരുന്നില്ലെങ്കിൽ ഒരുപക്ഷേ രക്ഷിക്കാനാകുമായിരുന്നെന്ന് ചിലരെങ്കിലും കരുതുന്നു. എന്നാൽ സ്വന്തം ജീവൻ അവഗണിച്ച് ഓടിയിട്ടും രക്ഷിക്കാനായില്ലല്ലോ എന്ന നിരാശയായിരുന്നു ഷാക്കിറിന്.

ടിവി ക്യാമറാമാനായ ഷാക്കിർ കുട്ടി അപകടത്തിൽപ്പെട്ട വിവരം ശേഖരിക്കാൻ ബീരാൻകടവിലേക്ക് പോകുകയായിരുന്നു ഷാക്കിർ. ഇടയിലക്കാട്ടെത്തിയപ്പോഴേക്കും കുട്ടിയെ കിട്ടിയതായി വിവരം ലഭിച്ചു. തിരികെ തൃക്കരിപ്പൂരിലേക്ക് പോകാൻ വെള്ളാപ്പ് റെയിൽവേ ഗേറ്റിനടുത്തെത്തിയപ്പോൾ ഗേറ്റ് അടക്കുന്ന സമയമാണെന്ന് മനസിലായി. അപകടത്തിൽപ്പെട്ട കുട്ടിയെയുംകൊണ്ട്‌ വരുന്നുണ്ടെന്നും അടക്കരുതെന്നും ഷാക്കിർ ഗേറ്റ്മാനോട് അഭ്യർഥിച്ചു. പക്ഷേ വന്ദേഭാരതായതിനാൽ തുറക്കാനാകില്ലെന്ന് ക്ഷമാപണത്തോടെ ഗേറ്റ്‌മാൻ പറഞ്ഞു.

ഈ സമയം ഗേറ്റിന്റെ മറുഭാഗത്ത് ഒരു കുടുംബം ഓട്ടോറിക്ഷയിൽ വരുന്നുണ്ടായിരുന്നു. വിവരം പറഞ്ഞ് അവരെ അതിൽനിന്ന് ഇറക്കി ഷാക്കിർ ഓട്ടോ തയ്യാറാക്കി നിർത്തി. അപ്പോഴേക്കും അഗ്നിരക്ഷാസേനയുടെ വാഹനമെത്തി. ഇതോടെ കുട്ടിയെ എടുത്ത് മറുഭാഗത്തേക്ക് കുതിക്കുകയായിരുന്നു. വലിയപറമ്പ് ബീച്ചാര കടപ്പുറം സ്വദേശിയാണ് ഷാക്കിർ.

വെളളത്തിൽ വീണ മുഹമദിനെ കണ്ടെത്തിയത് ആഴംകൂട്ടിയ ബോട്ട് ചാലിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിലേക്ക് മാറ്റി. ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ്: ഇ.എം.ബി.നിസാർ (പെയിൻറിങ് തൊഴിലാളി). മാതാവ്: കെ.പി.സമീറ. സഹോദരി: ജുമാന.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026