BREAKING NEWS

ഇടയ്ക്ക് വീഡിയോ കോൾ ചെയ്ത് തന്നോട് പിണക്കമുണ്ടോ എന്ന് അവർ ചോദിച്ചു, സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തത്, അവർ നിയമപരമായി വിവാഹിതരായിരുന്നില്ല, സുധിച്ചേട്ടനും മകനും എന്റേത് മാത്രം, വെളിപ്പെടുത്തലുമായി രേണു സുധി

· · 1 min read
Share: Copied!

തിരുവനന്തപുരം: മരിച്ചുപോയ മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് രേണു സുധി. മകൻ കുഞ്ഞായിരിക്കുമ്പോഴാണ് സുധിയെ ഉപേക്ഷിച്ച് അവർ മറ്റൊരാളോടൊപ്പം പോയത്. ആദ്യഭാര്യയെ സുധി നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും രേണു പറയുന്നു.

ഇടയ്ക്ക് ഫെയ്സ്‌ബുക്ക് മെസഞ്ചറിൽ വിഡിയോ കോൾ ചെയ്ത് തന്നോട് പിണക്കമുണ്ടോ എന്ന് അവർ ചോദിച്ചെന്നും തനിക്ക് ഒരു പിണക്കവുമില്ല എന്ന് പറഞ്ഞെന്നും രേണു സുധി നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.‘‘സുധിച്ചേട്ടന്റെ ആദ്യഭാര്യ മരിച്ചു, ആത്മഹത്യ ചെയ്തതാണ്. കിച്ചുവിന് 16 വയസ്സുള്ളപ്പോഴാണ് ആ കുട്ടി മരിച്ചത്.

സുധിച്ചേട്ടൻ മരിക്കുന്നതിനും രണ്ട് വർഷം മുമ്പ്. കിച്ചു തീരെ കുഞ്ഞായിരുന്നപ്പോഴാണ് വീടുവിട്ടു പോയത്, അവർ വേറൊരാളെ സ്നേഹിച്ചു പോയതാണ്. വിവാഹം കഴിച്ചിരുന്നു, ഒരു കുട്ടിയും ഉണ്ടായിരുന്നു. അവരുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കാനേ എനിക്ക് കഴിയൂ. ഞാനിന്നും അവർക്കു രണ്ട് പേർക്കും വേണ്ടി പ്രാർഥിക്കും.എന്തുകൊണ്ടാണ് അവർ പോയതെന്നു ഞാൻ ചോദിച്ചിട്ടേ ഇല്ല.

സംസാരിക്കാമെന്ന് സുധിച്ചേട്ടൻ പറഞ്ഞിരുന്നു, എന്നാൽ മനസ്സിനു വിഷമമുണ്ടാക്കുന്നൊരു കാര്യം പറയേണ്ടെന്നായിരുന്നു ഞാനന്ന് പറഞ്ഞത്. സുധിച്ചേട്ടൻ അവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. എന്നെ മാത്രമാണ് നിയമപരമായി വിവാഹം കഴിച്ചിട്ടുള്ളത്. കുഞ്ഞുണ്ടായ ശേഷമാണ് സുധിച്ചേട്ടന്റെ വീട്ടുകാരും ഈ ബന്ധം സമ്മതിച്ചത്. അവർ തമ്മിൽ വിവാഹം കഴിച്ചിരുന്നോ, താലി കെട്ടിയിട്ടുണ്ടോ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. സുധിച്ചേട്ടനും മകനും എന്റേതാണല്ലോ എന്നൊരു സന്തോഷം എനിക്കുണ്ടായിരുന്നു.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026