• റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (RIL) മെറ്റ പ്ലാറ്റ്ഫോംസും (Meta) ഇന്ത്യയിൽ എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഡാറ്റാ സെന്റർ വികസിപ്പിക്കാൻ ധാരണയായി.
• ഡിസൈൻ, നിർമ്മാണം, യൂട്ടിലിറ്റി മാനേജ്മെന്റ്, പുനരുപയോഗ ഊർജ വിതരണം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, മാനേജ്ഡ് സർവീസുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര സേവനങ്ങൾ റിലയൻസ് നൽകും.
മുംബൈ (ഇന്ത്യ), 2026 ജൂൺ 10: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) ഇന്ന് മെറ്റ പ്ലാറ്റ്ഫോംസും (Meta) ചേർന്ന് ഗുജറാത്തിലെ ജാംനഗറിൽ ഒരു ഡാറ്റാ സെന്റർ പദ്ധതി വികസിപ്പിക്കുന്നതിനായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി, 168 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാറ്റാ സെന്റർ റിലയൻസ് വികസിപ്പിക്കും. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതോടൊപ്പം, ഭാവിയിൽ ആവശ്യാനുസരണം ശേഷി വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും

















































