BREAKING NEWS

മദ്യപിക്കാന്‍ വെള്ളം ചോദിച്ചു, വിസമ്മതിച്ച ഒമ്പതു വയസുകാരനെ പിതാവിന്റെ കണ്‍മുന്നില്‍ വച്ച് വെടിവച്ച് കൊന്നു, ബന്ധു അറസ്റ്റില്‍

· · 1 min read
Share: Copied!

എറ്റ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ നാമകരണ ചടങ്ങിനിടെ ഒമ്പത് വയസുകാരനെ വെടിവെച്ചുകൊന്ന കേസില്‍ ബന്ധു അറസ്റ്റില്‍. ചടങ്ങിനിടെ ബന്ധുക്കളെല്ലാവരും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. മദ്യത്തില്‍ ചേര്‍ക്കാനായി വെള്ളം എടുത്തുകൊണ്ടുവരാന്‍ പ്രതിയായ സുഖ്‌വീർ യാദവ് കുട്ടിയോട് പറഞ്ഞു. എന്നാല്‍ ഇത് നിരസിച്ചതിനാണ് കുട്ടിയെ വെടിവെച്ചു കൊന്നത്. സഹവാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യാകുത്ഗഞ്ച് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.

ചടങ്ങിനായി ബന്ധുക്കളും ഗ്രാമവാസികളും ഒത്തുകൂടിയിരുന്നു.കുട്ടിയുടെ പിതാവും പ്രതിയും മദ്യപിക്കുന്ന സമയത്താണ് വെള്ളം എടുത്തുകൊണ്ടുവരാനായി പറഞ്ഞത്. എന്നാല്‍ കുട്ടി ഇത് വിസമ്മതിച്ചപ്പോൾ പ്രതി കുട്ടിയുടെ വയറ്റിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ആദ്യം കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് ഗുരുതരാവസ്ഥയിലായതിനാൽ അലിഗഡിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ശനിയാഴ്ചയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഗോവിന്ദ് ബല്ലഭ് ശർമ്മ പറഞ്ഞു.

സംഭവത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിന്നീട് ഖിതൗലി കനാൽ പാലത്തിന് സമീപം വെച്ച് പിടിയിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇയാളുടെ കൈവശം നിന്ന് പൊലീസ് പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ ഭാരതി പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026