BREAKING NEWS

ഹെൽമറ്റ് ധരിക്കാതെ 140 കി.മീ. സ്പീഡിൽ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ ബൈക്കോടിക്കുന്നതിനിടെ അപകടം, വീഴ്ചയുടെ ആഘാതത്തിൽ യുവ വ്ലോ​ഗറുടെ തല ശരീരത്തിൽ നിന്ന് വേർപെട്ട് ദാരുണാന്ത്യം

· · 1 min read
Share: Copied!

സൂറത്ത്: ഹെൽമറ്റ് ധരിക്കാതെ അമിതവേഗതയിൽ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ ബൈക്കോടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവ വ്ലോഗർക്ക് ദാരുണാന്ത്യം. ‘പികെആർ ബ്ലോഗർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പ്രിൻസ് പട്ടേൽ ആണ് മരിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ തല വേർപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ഇതിനിടെ സൂറത്തിലെ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ മണിക്കൂറിൽ 140 കി.മീ വേഗത്തിൽ പ്രിൻസ് ബൈക്ക് ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അപകടം. ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ വീഴുകയായിരുന്നു. വീണിടത്തു നിന്ന് 100 മീറ്ററോളം നിരങ്ങി മുന്നോട്ടുപോയാണ് ബൈക്ക് നിന്നത്. റോഡിൽ ഉരുണ്ട് മുന്നോട്ടുപോയ പ്രിൻസിന്റെ തല ഉടലിൽ നിന്നു വേർപ്പെട്ടു.

അതേസമയം ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ ചെറുപ്പക്കാർക്കിടയിൽ ഏറെ സ്വാധീനമുള്ളയാളാണ് പ്രിൻസ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വാങ്ങിയതാണ് ബൈക്ക്. പ്രിൻസിന്റെ അമ്മ പാൽ വിറ്റാണ് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തന്റെ പ്രിയപ്പെട്ട ബൈക്കിന് പ്രിൻസ് ‘ലൈല’ എന്നു പേരിട്ടിരുന്നു. ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന നിരവധി റീലുകൾ ഇൻസ്റ്റഗ്രാമിൽ ഇയാൾ പോസ്റ്റു ചെയ്തിട്ടുണ്ട്.

വിവാഹത്തിനോ‌ടനുബന്ധിച്ച് ഉപ്പ് തൊട്ട് കർപ്പൂരം വരെ പെണ്ണിന്റെ വീട്ടുകാർ വാങ്ങി നൽകി, പക്ഷെ താലികെട്ടിനെത്തിയപ്പോൾ ചെക്കന് ബുള്ളറ്റ് കൊണ്ടുവന്നില്ല, രണ്ടുലക്ഷം ചോദിക്കാൻ പറഞ്ഞിട്ട് കേട്ടില്ല!! വിവാഹപ്പിറ്റേന്ന് യുവതിയെ തല്ലി വീട്ടിൽ നിന്ന് പുറത്താക്കി

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026