BREAKING NEWS

സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണം; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, യുവി ഇൻഡക്സ് 11ന് മുകളില്‍; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം

· · 1 min read
Share: Copied!

തിരുവന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം രേഖപ്പെടുത്തി. ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. ഈ ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി. കൊല്ലത്ത് കൊട്ടാരക്കരയിലും ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചത്. യുവി ഇൻഡക് 8 മുതൽ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും ആലപ്പുഴയിലെ ചെങ്ങന്നൂരിലും യുവി ഇൻഡകസ് 10 ആണ്. കോട്ടയം ചങ്ങനാശ്ശേരിയിലും പാലക്കാട് തൃത്താലയിലും 9, മലപ്പുറം പൊന്നാനിയിൽ 8 എന്നിങ്ങനെ യുവി ഇൻഡക്സ് രേഖപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 6 മുതൽ 7 വരെ യുവി ഇൻഡക്സ് ഉള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ മൂന്നുമണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

BREAKING NEWS
'എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് പിണറായി വിജയൻ മാർക്‌സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ? മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ സിപിഎം ആണ് ചെറുതാകുന്നത്':ബി. ഗോപാലകൃഷ്ണൻ
09 Nov 2026
BREAKING NEWS
ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ,യുഎസ് ചിപ്പ് നിർമ്മാണ കമ്പനിയായ എൻവീഡിയ മേധാവി ജെൻസൻ ഹുവാങിനെതിരെ അന്വേഷണം; കമ്പനിയുടെ സാങ്കേതിക രഹസ്യങ്ങൾ ചോർന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കും
09 Nov 2026
BREAKING NEWS
’മുഖ്യമന്ത്രിയുടെ വൺമാൻ ഷോ; സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത്; ശ്രീറാം സാംബശിവ റാവു സത്യസന്ധനായ ഉദ്യോഗസ്ഥൻ, ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനില്ക്കാത്തതിനാലാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത്’: വി.എൻ. വാസവൻ
09 Nov 2026
BREAKING NEWS
മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയത് നാടകം!! ഉമറും 17 കാരനും പഠിച്ച കള്ളന്മാർ, മുൻപും മോഷണക്കേസിൽ പെട്ടിട്ടുള്ളതിനാൽ തെളിവുകൾ നശിപ്പിക്കാൻ എളുപ്പം!! 17 കാരൻ അഭിറാമിനെ കൊലപ്പെടുത്തിയെങ്കിൽ അവൻ അതിനുള്ള ശിക്ഷ അനുഭവിക്കട്ടെ- വീട്ടിലുണ്ടായിരുന്നെന്ന് വരുത്തിതീർക്കാൻ കാമുകിക്ക് നിരന്തരം മെസേജ്, സിസിടിവിക്...
09 Nov 2026