LATEST UPDATES

റെക്കോര്‍ഡ് വരിക്കാര്‍ ! റിലയന്‍സ് ജിയോ മുന്നേറ്റം തുടരുന്നു; ഡിസംബറില്‍ മാത്രം 39 ലക്ഷം

· · 1 min read
Share: Copied!

രാജ്യത്ത് മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോ മുന്നേറ്റം തുടരുന്നു. 46.5 കോടിയിലധികം വരിക്കാരുള്ള ജിയോക്ക് 40.42 ശതമാനം വിപണി പങ്കാളിത്തമുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍. ജിയോക്ക് പിന്നില്‍ 38.5 കോടി വരിക്കാരും 33.49 ശതമാനം വിപണി പങ്കാളിത്തവുമുള്ള ഭാരതി എയര്‍ടെല്‍ ആണ്. മൂന്നാം സ്ഥാനത്തുള്ള വോഡഫോണ്‍ ഐഡിയക്ക് (വി.ഐ) 20.7 കോടി വരിക്കാരാണുള്ളത്.

18.01 ശതമാനമാണ് വി.ഐയുടെ വിപണി പങ്കാളിത്തം. ഏറ്റവും പിന്നിലുള്ള ബി.എസ്.എന്‍.എല്ലിന് 7.99 ശതമാനം വിപണി പങ്കാളിത്തവും 9.19 കോടി വരിക്കാരുമാണുള്ളത്. വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോ ഇപ്പോഴും പ്രഥമ സ്ഥാനത്താണ്. ഡിസംബറില്‍ നാല് ടെലികോം കമ്പനികളുടെയും നേട്ടവും നഷ്ടവും സംബന്ധിച്ച കണക്കെടുപ്പില്‍ ജിയോ തന്നെയാണ് മുന്നില്‍. ഡിസംബറില്‍ മാത്രം 39 ലക്ഷം മൊബൈല്‍ വരിക്കാരാണ് ജിയോക്ക് അധികമായി കിട്ടിയത്.

എയര്‍ടെലിന് 10 ലക്ഷം വരിക്കാരെ ലഭിച്ചു. അതേസമയം വി.ഐയും ബി.എസ്.എന്‍.എല്ലും ഇക്കാര്യത്തില്‍ പിന്നിലാണ്. ബി.എസ്.എന്‍.എല്ലിന് 3.4 ലക്ഷം കണക്ഷനാണ് നഷ്ടപ്പെട്ടതെങ്കില്‍ ഒരു മാസംകൊണ്ട് 17 ലക്ഷം വരിക്കാരാണ് വി.ഐ ഉപേക്ഷിച്ച് പോയത്. ബി.എസ്.എന്‍.എല്ലിന് നവംബറിലും 3.4 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടിരുന്നു. വി.ഐക്കും ബി.എസ്.എന്‍.എല്ലിനും നഷ്ടപ്പെടുന്ന വരിക്കാരില്‍ ഏറെയും ജിയോയിലേക്ക് ചേക്കേറുന്നതായാണ് ‘ട്രായ്’ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026