BREAKING NEWS

വർഷം 2006, മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് ടൂർ പോയ പത്തംഗ സംഘത്തിൽപ്പെട്ട ഒരാൾ ഗുണ പോയിന്റിൽ 600 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് പതിച്ചു, 87 അടി താഴ്ച്ചയിൽ തങ്ങി നിന്ന അയാളെ സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി… ബോക്സോഫിസിൽ തകർത്തോടിയ മഞ്ഞുമൽ ബോയിസിലെ യഥാർഥ നായകൻ സുഭാഷ് ഇനി കോൺ​ഗ്രസ് സ്ഥാനാർഥി

· · 1 min read
Share: Copied!

ഏലൂർ: ബോക്സോഫിസിൽ കോടികൾ കൊയ്ത മഞ്ഞുമ്മൽ ബോയ്‌സ് എന്ന ജനപ്രിയ ചിത്രം കണ്ടവരാരും അതിലെ സുഭാഷിനെ മറക്കാനിടയില്ല. ചിത്രം പുറത്തിറങ്ങിയതോടെ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സും ഹിറ്റായിരുന്നു. അവരുടെ ജീവിതവും അതിജീവനവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്‌സിലെ യഥാർഥ സുഭാഷ് ചന്ദ്രൻ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടാനൊരുങ്ങുകയാണ്. ഏലൂർ നഗരസഭയിലെ 27-ാം വാർഡായ മാടപ്പാട്ടുനിന്നാണ് സുഭാഷ് ചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 2006 സെപ്തംബറിൽ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് ടൂർ പോയ പത്തംഗ സംഘത്തിൽ സുഭാഷുമുണ്ടായിരുന്നു. ഗുണ പോയിന്റിൽ 600 അടിയോളം താഴ്ച്ചയുള്ള കൊക്കയിലേക്കാണ് സുഭാഷ് വീണത്. 87 അടി താഴ്ച്ചയിൽ തങ്ങി നിന്നു. ഗുണ പോയിന്റിലെ കൊക്കയിൽ വീണാൽ തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത തീരെയില്ലാതെന്നത് യാഥാർഥ്യം. എന്നാൽ സുഭാഷിന്റെ ജീവൻ അവന്റെ സുഹൃത്തുക്കൾ അതിസാഹസികമായി രക്ഷിച്ചു.

മറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ വേലശ്ശേരി സിജു ഡേവിഡ് എന്ന കുട്ടേട്ടൻ കൊക്കയിലേക്ക് ഇറങ്ങി സുഭാഷിനെ പുറത്ത് കൊണ്ടുവരികയായിരുന്നു. ഇവരുടെ യാത്രയുടെയും അതിജീവനത്തിന്റെയും കഥയാണ് 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൽ സുഭാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയായിരുന്നു. അവിശ്വസനീയമാം വിധത്തിൽ ജീവിതത്തിലേക്ക് തിരികെയെത്തിയ സുഭാഷ് കന്നി അംഗത്തിന് ഒരുങ്ങുന്നത് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചുകയറിയ അതേ ആത്മവിശ്വാസത്തോടുകൂടി തന്നെയാണ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026