BREAKING NEWS

വിക്ടറി പരേഡ് ഉണ്ടാവില്ലെന്നു പോലീസ് അറിയിപ്പ്, നടത്തുമെന്ന് കെസിഎ, അപകടത്തിനു പിന്നിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിടിവാശി, 5000 പോലീസുകാരെ ഇറക്കിയിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല, കൈവിട്ടുപോയെന്ന് ഡികെ ശിവകുമാർ

· · 1 min read
Share: Copied!

ബെം​ഗളൂരു: ആർസിബിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച നൽകിയ സ്വീകരണത്തിന്റെ പ്രധാന സംഘാടകർ കർണാടക ക്രിക്കറ്റ് അസോസിയേഷനായിരുന്നു. വിധാൻ സൗധയിലെ സ്വീകരണത്തിനു ശേഷം തുറന്ന ബസിൽ ടീം വിക്ടറി പരേഡ് നടത്തുമെന്നായിരുന്നു കെസിഎയുടെ പ്രഖ്യാപനം. പക്ഷെ അത്തരമൊരു വലിയ പരിപാടിക്ക് സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പരേഡ് ഒഴിവാക്കണമെന്നും പോലീസ് കെസിഎ ഭാരവാഹികളെ അറിയിച്ചിരുന്നതായാണ് വിവരം. മാത്രമല്ല പരേഡ് ഉണ്ടാവില്ലെന്നു പോലീസ് അറിയിപ്പും പുറത്തിറക്കിയിരുന്നു. പിന്നാലെ, പരേഡ് ഒഴിവാക്കില്ലെന്നു കെസിഎയും ആർസിബിയും അറിയിച്ചു.

അതേസമയം പരേഡ് കാണാൻ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിനു പരിസരത്ത് എത്തിയത്. തിക്കും തിരക്കുമുണ്ടായപ്പോൾ, അവിടെ വിന്യസിച്ചിരുന്ന 5000 പോലീസുകാർക്ക് സ്ഥിതി നിയന്ത്രിക്കാനാവാത്ത സ്ഥിതി വന്നു. പോലീസിന്റെ മുന്നറിയിപ്പ് കെസിഎ അവഗണിച്ചതാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാകാൻ കാരണമായതെന്ന വിമർശനമുയരുന്നുണ്ട്. സംഭവത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മാപ്പു പറഞ്ഞിട്ടുണ്ട്. 5000 പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും അവർക്കു നിയന്ത്രിക്കാനാകാത്തത്ര ആൾക്കൂട്ടമാണ് എത്തിയത്. പോലീസ് പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.

അതുമാത്രമല്ല സ്റ്റേഡിയത്തിനു പുറത്തെ സാഹചര്യങ്ങളെക്കുറിച്ച് സംഘാടകർക്ക് വലിയ അറിവുണ്ടായിരുനില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തെക്കുറിച്ച് പറഞ്ഞപ്പോൾ വേഗം പരിപാടി അവസാനിപ്പിക്കുമെന്നാണ് സംഘാടകർ പറഞ്ഞത്. കഴിഞ്ഞ ദിവസം ഐപിഎൽ കഴിഞ്ഞതിനാൽ പരിപാടിയെക്കുറിച്ചു ഐപിഎൽ സംഘാടകർക്ക് അറിവുണ്ടായിരുന്നില്ലെന്നും അരുൺ ധുമാൽ പറഞ്ഞു.

‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാൾ വലുതല്ല’!! ഡികെ ശിവകുമാർ, ‘സന്തോഷം നിറഞ്ഞ ആഘോഷങ്ങൾക്കുമേൽ ദുഃഖത്തിന്റെ നിഴൽ വീണു’- യെഡിയൂരപ്പ

 

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026