BREAKING NEWS

വിശ്വസിച്ചു പോയി, അതായിരുന്നു എനിക്ക് പറ്റിയ തെറ്റ്, ഇങ്ങനെ പറ്റിക്കുമെന്ന് ഞാന്‍ കരുതിയില്ല, അവന്‍ എന്നെ ചതിച്ചു, നാര്‍സിസ്റ്റ്, നുണയന്‍, എല്ലാം ഒറ്റ പാക്കേജില്‍ കിട്ടി, മുന്‍ പ്രണയത്തെക്കുറിച്ച് രഞ്ജിനി ഹിരദാസ്

· · 1 min read
Share: Copied!

തന്റെ പ്രണയ ബന്ധങ്ങള്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്. ”ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്. വളരെ നല്ല വ്യക്തികളായിരുന്നു മിക്കവരും. അതിനിടയില്‍ ഒരു വൃത്തികെട്ടവന്‍ വന്നു. അവന്‍ എന്നെ ചതിച്ചു. നാര്‍സിസ്റ്റ്. നുണയന്‍, എല്ലാം ഒറ്റ പാക്കേജില്‍ കിട്ടി. അതാണ് ഞാന്‍ ജീവിതത്തില്‍ റിഗ്രട്ട് ചെയ്യുന്ന ഒന്ന്. വേണ്ടായിരുന്നു എന്ന് വിചാരിക്കുന്നത് അതാണ്. പേര് പറയാന്‍ താല്‍പര്യമില്ല” രഞ്ജിനി പറയുന്നു. ”അതായിരുന്നു എനിക്ക് പറ്റിയൊരു തെറ്റ്. വിശ്വസിച്ചു പോയി.

ആള്‍ക്കാരെ ഇങ്ങനെ പറ്റിക്കുമെന്ന് ഞാന്‍ കരുതിയില്ല. പ്രണയത്തിലാകുന്നതും അടിയുണ്ടാക്കുന്നതും പിരിയുന്നതുമൊക്കെ ഒക്കെയാണ്. പക്ഷെ എന്തിനാണ് വിശ്വാസ വഞ്ചന കാണിക്കുന്നത്? എന്തിനാണ് ഒരാളോട് പ്രണയമാണെന്ന് പറഞ്ഞിട്ട് സെഡിലൂടെ വേറെ കാര്യങ്ങള്‍? സത്യസന്ധമായിരിക്കൂ. അറപ്പുളവാക്കുന്നതാണിത്” എന്നും താരം പറയുന്നു. അതിന് ശേഷം എനിക്ക് നല്ലൊരു പ്രണയബന്ധമുണ്ടായി. കൊവിഡ് സമയം വളരെ മനോഹരമായിരുന്നു.

അതും പക്ഷെ അവസാനിച്ചു. ഇപ്പോള്‍ ഞാന്‍ സിംഗിളാണെന്നും രഞ്ജിനി പറയുന്നു. തനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടില്ലെന്നും രഞ്ജിനി പറയുന്നു. തന്നെ അമ്മ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. അതിനാല്‍ കൂട്ടില്ലാതെ ജീവിക്കേണ്ടത് എങ്ങനെയെന്ന് തനിക്ക് അറിയാമെന്നും രഞ്ജിനി പറയുന്നു. തന്റെ യുട്യൂബ് ചാനലിലാണ് രഞ്ജിനിയുടെ ഈ വെളിപ്പെടുത്തല്‍.

BREAKING NEWS
ഗ്യാനേഷ് കുമാറിനെ തെറിപ്പിക്കാൻ വിജയ്‍യും ഇറങ്ങും; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് ടിവികെയും; വിജയ്–രാഹുൽ ചിത്രങ്ങളുമായി പോസ്റ്റർ
14 Oct 2026
BREAKING NEWS
’ലഹരിയിൽ വാഹനമോടിച്ച് അപകടമരണം ഉണ്ടാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കും; വാഹനം കണ്ടുകെട്ടും; കർശന നിയമം സർക്കാർ പരിഗണനയിൽ’ – ഗതാഗത മന്ത്രി
14 Oct 2026
BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026