BREAKING NEWS

“അന്ന് ഞാൻ അമ്മയെ പുച്ഛിച്ചു”, ഇപ്പോൾ ക്ഷമ പറയുന്നു, തോളുകൾ അനക്കാൻപോലും പറ്റുന്നില്ല, അത്രയ്ക്ക് വേദനയുണ്ട്, എനിക്ക് മരുന്ന് കഴിക്കേണ്ട- വേദനയോടെ രഞ്ജിനി ഹരിദാസ്

· · 1 min read
Share: Copied!

നാൽപതുകളിൽ നേരിടുന്ന ശാരീരിക വെല്ലുവിളികളെ കുറിച്ച് തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്. മുപ്പതുകളിൽ അനുഭവിച്ചിരുന്ന ഊർജ്വസലതയിൽ നിന്ന് മാറി ജീവിതത്തിലും ശരീരത്തിലും വന്ന അപ്രതീക്ഷിതമായ മാറ്റങ്ങളെ കുറിച്ചാണ് തന്റെ യുട്യൂബ് ചാനലിലൂടെ അവർ പങ്കുവെച്ചത്.’മുപ്പതുകളിൽ ഇപ്പോഴും ചെറുപ്പമാണെന്ന തോന്നലുണ്ടാകും. എന്നാൽ നാൽപ്പതുകളിലേക്ക് കടക്കുമ്പോൾ ശരീരം ആർത്തവ വിരാമത്തിന്റെ സൂചനകൾ നൽകിത്തുടങ്ങും.

മുമ്പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങൾപോലും ഇപ്പോൾ ശരീരത്തിന് താങ്ങാനാകുന്നില്ല. ശാരീരികമായ വേദനകളും ഹോർമോൺ വ്യതിയാനവുമാണ് ഇപ്പോൾ പ്രധാന പ്രശ്‌നം. ഇനിയും ശരീരത്തിന് മാറ്റങ്ങൾ വരും. ഇതൊരു വല്ലാത്ത അവസ്ഥയാണ്. അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ആർത്തവം പൂർണമായും നിലച്ചേക്കാം. ഇപ്പോൾ തന്നെ അതിന്റെ മാറ്റങ്ങൾ അറിയുന്നുണ്ട്. ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂടാണ് അതിലൊന്ന്. ബീച്ചിൽ പോകുന്നതും വെയിലേൽക്കുന്നതുമെല്ലാം പണ്ട് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് മാത്രമേ യാത്ര പോകാറുള്ളു. ശരിക്കും വിചിത്രമായ അനുഭവമാണിത്.

ശരീരത്തിന്റെ വേദനയും കൂടി വരികയാണ്. തോളുകൾ അനക്കാൻപോലും പറ്റാത്ത വേദന തോന്നും. ഇതിന് മുമ്പ് എനിക്ക് ഇങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് തോളുകൾക്ക് വേദന വന്ന് തുടങ്ങിയത്. 15 വർഷം മുമ്പ് അമ്മയും ഭയങ്കര വേദനയാണെന്ന് പറയുമായിരുന്നു. അന്ന് ഞാൻ അമ്മയെ പുച്ഛിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മയോട് ക്ഷമ പറയുന്നു. ഈ സമയത്ത് ടെക്‌നിക്കലി എനിക്ക് സ്ട്രസുകളൊന്നുമില്ല. കുട്ടികളില്ല. വിവാഹം ചെയ്തിട്ടില്ല. ഈ സമയത്ത് കാമുകനുമില്ല. എന്നാൽ ബയോളജിക്കലി സ്ട്രസുണ്ട്. ഇതിൽ എനിക്ക് ദേഷ്യവും വിഷമവുമുണ്ട്. ഈ വേദന എങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ മതി. ഡോക്ടർമാരെ കാണാനും മരുന്ന് കഴിക്കാനും എല്ലാവരും പറയും. എനിക്ക് മരുന്ന് കഴിക്കേണ്ട.’-രഞ്ജിനി വീഡിയോയിൽ പറയുന്നു. ഷോകൾക്ക് പോകുന്നതിന് മുമ്പ് വേദനാസംഹാരികൾ കഴിക്കാറുണ്ടെന്നും സ്റ്റേജിൽ ഏറെ നേരം മൈക്ക് പിടിച്ചുനിന്നാൽ കാല് വേദന വരുമെന്നും രഞ്ജിനി കൂട്ടിച്ചേർക്കുന്നു.

BREAKING NEWS
എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന മകനെ സ്വന്തം പിതാവിന്റെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, പിതാവ് രണ്ട് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു!! സൈനുൽ ആബിദീൻ വധക്കേസിൽ 21 ആർഎസ്എസ് -ബിജെപി പ്രവർത്തകരേയും വെറുതെവിട്ട് കോടതി
17 Oct 2026
BREAKING NEWS
പരിചയക്കാർ, യഥാർത്ഥ സ്വഭാവം മനസിലായതോടെ അകന്നു, ആ പക തീർക്കാൻ പിന്നാലെ നടന്ന് ആക്രമണം! കലൂരിൽ യുവതിയെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ പിടിയിൽ
17 Oct 2026
BREAKING NEWS
എടിഎം കാർഡ് അസം സ്വദേശിയുടെ പേരിൽ, സിം വൈക്കം സ്വദേശിയുടേത്... കാശുപോകുന്നത് സിഐയുടെ പോക്കറ്റിലേക്കും!! ഇരകൾ മണ്ണ് മാഫിയ സംഘങ്ങൾ, മറ്റ് അനധികൃത ഇടപാട് നടത്തുന്നവർ, 45 ദിവസത്തിനിടെ പി.എ. ഷമീർഖാൻ ഗൂഗിൾ പേ വഴി സമ്പാദിച്ചത് 2.28 ലക്ഷം, പണം അക്കൗണ്ടിലെത്തിയാൽ മാസ്ക്കും ഹെൽമറ്റും ധരിച്ച് ബൈക്കിൽ എടിഎം ...
17 Oct 2026
BREAKING NEWS
"പഴയതൊക്കെ മറക്കണോ"?? തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!! സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടിനെതിരെ സി ആര്‍ മഹേഷ്
17 Oct 2026