BREAKING NEWS

തുനിഞ്ഞിറങ്ങി ഇറാൻ!! തെക്കൻ തീരപ്രദേശങ്ങളിലേക്കോ, ഖാർഗ് ദ്വീപുകളിലേക്കോ ആക്രമണത്തിനു മുതിർന്നാൽ പുറത്തുകടക്കാൻ വഴിയില്ലാതെ ​ഗൾഫ് രാജ്യങ്ങളെ ചുറ്റിക്കും!! ഗൾഫ് കടൽപാതകൾ മൈനിട്ട് അടയ്ക്കും- ഇറാന്റെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

ദുബായ്: ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലേക്കോ, ദ്വീപുകളിലേക്കോ ആക്രമണം നടന്നാൽ, ഗൾഫ് മേഖലയിലെ കടൽപാതകൾ മുഴുവൻ മൈനുകൾ സ്ഥാപിച്ച് അടയ്ക്കുമെന്ന് ഇറാൻ ഡിഫെൻസ് കൗൺസിൽ മുന്നറിയിപ്പ് നൽകിയതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് കൈവശപ്പെടുത്തുകയോ, ഉപരോധിക്കുകയോ ചെയ്യാനുള്ള പദ്ധതികൾ യുഎസ് ആവിഷ്കരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് പുതിയ മുന്നറിയിപ്പ്. ‘ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കും തുറന്നുകൊടുക്കാൻ ടെഹ്‌റാനിൽ സമ്മർദ്ദം ചെലുത്തുന്നതിനായി, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനോ, പുതിയ ടാബ് തുറക്കാനോ, ഉപരോധിക്കാനോ ഉള്ള പദ്ധതികൾ യുഎസ് പരിഗണിക്കുന്നു’ണ്ടെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു.

“ഇറാന്റെ തീരങ്ങൾ ആക്രമിച്ചാൽ ഗൾഫിലെ എല്ലാ പ്രവേശന പാതകളും വിവിധ തരത്തിലുള്ള സമുദ്ര മൈനുകൾ ഉപയോഗിച്ച് അടയ്ക്കും. തീരങ്ങളിൽ നിന്ന് ഒഴുക്കിവിടാൻ കഴിയുന്ന ഫ്ലോട്ടിംഗ് മൈനുകളും ഉപയോഗിക്കും”- കൗൺസിൽ വ്യക്തമാക്കി. ഇതോടെ ഇറാനെതിരെ തുനിഞ്ഞിറങ്ങിയാൽ ഗൾഫ് പ്രദേശം മുഴുവൻ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്.

അതുപോലെ 1980 കളിൽ നൂറിലധികം മൈനുകൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടത് ആരും മറക്കരുതെന്ന കാര്യവും ഇറാൻ ഓർമ്മിപ്പിച്ചു. സമാന സാഹചര്യത്തിൽ കടൽ ഗതാഗതം ദീർഘകാലം താറുമാറാകാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

മാത്രമല്ല യുദ്ധത്തിൽ നേരിട്ട് പങ്കില്ലാത്ത രാജ്യങ്ങൾക്കുപോലും ഹോർമൂസ് വഴി കടന്നുപോകാൻ ഇറാനുമായി സഹകരണം ആവശ്യമാണ് എന്നും പ്രതിരോധ കൗൺസിൽ വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖലയിലെ കടൽപാതകൾ മൈനിട്ട് അടയ്ക്കുമെന്ന ഈ പുതിയ ഭീഷണി ആഗോള എണ്ണവിതരണത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; യുദ്ധത്തിൻ്റെ പ്രത്യാഘാതം ഏറെ നാൾ നീണ്ടു നിൽക്കും, അതു നേരിടാൻ ഒറ്റക്കെട്ടായി തയാറെടുക്കണം‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
രണ്ടു വർഷം മുൻപ് മറ്റൊരു പോലീസുകാരനെതിരെ ബലാത്സം​ഗ പരാതി നൽകി, ഇപ്പോൾ എസ്ഐയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും സമ്മർദവും!! 28കാരനായ എസ്‌ഐ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
15 Nov 2026
BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026
BREAKING NEWS
സംസാരിക്കാനെന്ന വ്യാജേന ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ 18കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്, മൃതദേഹം കണ്ടത് തുണിക്കടയിലെ ജീവനക്കാര്‍
15 Nov 2026