BREAKING NEWS

ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നില്ല, മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടി…കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നിരീക്ഷകർ എത്തിയിട്ടുണ്ട്, അവർ എംഎൽഎമാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകും, അതാണ് കീഴ്വഴക്കം- ചെന്നിത്തല!! നിർണായക നിയമസഭാകക്ഷി യോഗം ഇന്ന്

· · 1 min read
Share: Copied!

തിരുവനന്തപുരം: താൻ ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നിരീക്ഷകർ എത്തിയിട്ടുണ്ട്, അവർ എല്ലാ എംഎൽഎമാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുകയായിരുന്നു. കേരളത്തിലെ ചരിത്രപരമായ വിജയത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അഭിനന്ദനമറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘താൻ കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നില്ല ഡൽഹിയിൽ പോയത്. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടിയാണ് ഡൽഹിയിൽ പോയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ അന്തിമ തീരുമാനം എടുക്കാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഒരു യോഗത്തിനാണ് പോയത്. കേരളത്തിലെ കാര്യങ്ങളിൽ നിരീക്ഷകർ ഇവിടെ എത്തിയിട്ടുണ്ട്. അവർ എല്ലാ എംഎൽഎമാരുമായും നേതാക്കന്മാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകും. അതനുസരിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കും. അതാണ് കോൺഗ്രസിലെ കീഴ്വഴക്കം. ആ രീതിയിൽ കാര്യങ്ങൾ നടക്കും. നിരീക്ഷകരുടെ യുക്തമനുസരിച്ച് കാര്യങ്ങൾ ചെയ്യും. കോൺഗ്രസ് പാർട്ടിയുടെ നിശ്ചിത പ്രോസസ് അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്’- രമേശ് പറഞ്ഞു.

അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകർ തിരുവനന്തപുരത്ത് എത്തിയിരുന്നു. നിർണായക നിയമസഭാകക്ഷിയോഗം ഇന്ന് ചേരുമെന്നാണ് വിവരം. ഇതിനായി എഐസിസി നിരീക്ഷകരായ മുകുൾ വാസ്നികും അജയ് മാക്കാനുമാണ് തിരുവനന്തപുരത്ത് എത്തിയത്.

 

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026