BREAKING NEWS

‘സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നു, അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈയെടുത്ത വാസവൻ കൊള്ള പുറത്തു വന്നപ്പോൾ അന്യൻ കളിക്കുന്നു, പി. രാജീവിന് ഈയിടെയായി സ്ഥലകാല വിഭ്രാന്തി!! ഞങ്ങൾ അവിശ്വാസം കൊണ്ടുവന്നാൽ മുഖ്യമന്ത്രി എഴുതി കൊണ്ടുവന്നത് രണ്ടു മണിക്കൂർ പ്രസംഗിക്കും, അത് കേൾക്കാൻ ഞങ്ങൾക്ക് മനസില്ല’- ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്. സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കപ്പെട്ട സർക്കാരാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അതുപോലെ സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈ എടുത്തത് വാസവനാണ്. കൊള്ള പുറത്തു വന്നതോടെ കൈകഴുകുന്നു. ദേവസ്വം ബോർഡ് ഇതുവരെ കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല എന്നുപറഞ്ഞ് വിഎൻ വാസവൻ അന്യൻ കളിക്കുന്നുവെന്നും ഒരേ ചോദ്യത്തിന് രണ്ടു മറുപടി നൽകുന്നുവെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു.

അതേസമയംതന്നെ ശബരിമല വിഷയത്തിൽ എസ്ഐടിയുടെ മേൽ ശക്തമായ സമ്മർദ്ദമാണെന്നും എസ്ഐടി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർലമെൻറ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങൾ അവിശ്വാസം പാസാക്കിയെന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു. ഞങ്ങൾ അവിശ്വാസം കൊണ്ട് വന്നാൽ മുഖ്യമന്ത്രി എഴുതി കൊണ്ടുവന്ന രണ്ടു മണിക്കൂർ പ്രസംഗിക്കും. അത് കേൾക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി. രാജീവിന് ഈയിടെയായി സ്ഥലകാല വിഭ്രാന്തിയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

കൗൺസിലിം​ഗിനെത്തിയ പെൺകുട്ടിയെ പീ​ഡിപ്പിക്കാൻ ശ്രമിച്ചു; ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ കൂടിയായ മോട്ടിവേഷൽ സ്പീക്ക‍ർ അറസ്റ്റിൽ

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026