BREAKING NEWS

പ്രതിപക്ഷ നേതാവ് പറഞ്ഞത് പാർട്ടീനയം, 9 വർഷം എൻഎസ്എസ് അകന്നു നിന്നിട്ടുണ്ട്, എസ്എൻഡിപിയും അങ്ങനെതന്നെ, ഞാനും ഇവരോടൊക്കെ പിണങ്ങിയിട്ടുമുണ്ട്, അതുപോലെ ഇണങ്ങിയിട്ടുമുണ്ട്, എല്ലാ മതസംഘടനകളേയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യം- ചെന്നിത്തല

· · 1 min read
Share: Copied!

കൊച്ചി: കോൺഗ്രസ് പാർട്ടിയുടെ നയമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഈ കാലഘട്ടത്തിൽ വർഗീയതയ്‌ക്കെതിരെ പോരാട്ടം ആവശ്യമാണെന്നും എല്ലാ മതസംഘടനകളേയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യമെന്നും ചെന്നിത്തല പറഞ്ഞു. എൻഎസ്എസ്, എസ്എൻഡിപി ജനറൽ സെക്രട്ടറിമാർ വി.ഡി. സതീശനെ വിമർശിച്ചതിനോടു ആലുവയിൽ വച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലൊക്കെ വലിയ സംഭാവനകൾ നൽകിയിട്ടുള്ള പ്രസ്ഥാനങ്ങളാണ് എൻഎസ്എസും എസ്എൻഡിപിയും. എൻഎസ്എസും–എസ്എൻഡിപിയും യോജിക്കുന്നതിൽ ഒരു തെറ്റുമില്ല. എല്ലാ മതസംഘടനകളും യോജിപ്പോടെ മുന്നോട്ടു പോകുന്നത് നല്ലതാണ്. ഞാൻ എല്ലാക്കാലത്തും മതേതര നിലപാടുകളുമായി മാത്രമേ മുന്നോട്ടു പോയിട്ടുള്ളൂ. ഇവരോടൊക്കെ താൻ പിണങ്ങിയിട്ടുമുണ്ട്, ഇണങ്ങിയിട്ടുമുണ്ട്. ഇപ്പോൾ വാക്കുതർക്കങ്ങൾ ഒഴിവാക്കിക്കൊണ്ട് യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം’’, ചെന്നിത്തല പറഞ്ഞു.

അതുപോലെ എല്ലാ മതസംഘടനകളേയും ഉൾക്കൊണ്ടു പോകുന്ന സമീപനമാണ് കോൺഗ്രസ് എല്ലാക്കാലത്തും പിന്തുടർന്നിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. താനും ഉമ്മൻ ചാണ്ടിയും നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് സാമുദായിക നേതാക്കൾ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. 9 വർഷം എൻഎസ്എസ് അകന്നു നിന്നിട്ടുണ്ട്. എസ്എൻഡിപിയും അകന്നു നിന്നിട്ടുണ്ട്. എല്ലാവരേയും ഉൾക്കൊണ്ടു മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഞാനുദ്ധേശിച്ചത് അങ്ങനെയല്ലാ…!! കാസർ​കോട് മതേതരത്വം പറഞ്ഞ ഞങ്ങൾക്കു കിട്ടിയത് ഒരു സീറ്റ്, മതേതരത്വം പറഞ്ഞ കോൺഗ്രസിന് കിട്ടിയത് രണ്ടു സീറ്റ്, വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ്…ബിജെപി ജയിപ്പിച്ച ആളിന്റെയും ലീഗ് ജയിപ്പിച്ച ആളിന്റെയും പേരുനോക്കാനേ ഞാൻ പറഞ്ഞുള്ളു., അല്ലാതെ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനെപ്പറ്റിയല്ല ഞാൻ പറഞ്ഞത്… ക്ഷുഭിതനായി സജി ചെറിയാൻ

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026