BREAKING NEWS

യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും, ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു അത് മനസിലാകാത്ത ഒരാളെ ഉള്ളൂ കേരളത്തിൽ, അത് മുഖ്യമന്ത്രിയാണ്!! UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല, ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ല- ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇടതു മുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ മാണി തന്നെ പറയുന്ന സാഹചര്യത്തിൽ ആ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല. അത് അവരാണ് തീരുമാനിക്കേണ്ടത്. അവർ തീരുമാനിച്ച് മുന്നണിക്ക് പുറത്തു വരികയാണെങ്കിൽ ചർച്ച ചെയ്യാമെന്നും ചെന്നിത്തല വ്യക്തമാക്കി.എൽഡിഎഫിൽ തന്നെ തുടരുകയാണെങ്കിൽ ചർച്ചയുടെ കാര്യമില്ല.

UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല. ഇത്തവണ യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അത് മനസിലാകാത്ത ഒരാളെ ഉള്ളൂ, അത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഐഷ പോറ്റി പറഞ്ഞത് ഗൗരവമായ കാര്യം. അവർ ചേർന്ന പാർട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു പറഞ്ഞതിന്റെ അർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം സംഭവിച്ചുവെന്നാണ്. ഐഷാ പോറ്റിക്ക് ഉണ്ടായ അവഗണനയെ തുടർന്നാണ് അവർ കോൺഗ്രസിൽ ചേർന്നതെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം നടത്തുന്ന നുണപ്രചരണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026