ഭോപ്പാലിൽ നടന്ന ‘പെദ്ദി’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടെ തെലുങ്ക് സൂപ്പർതാരം രാം ചരണിനുണ്ടായ നാക്കുപിഴകൾ സോഷ്യൽ മീഡിയയിൽ വൻ ട്രോൾ. എ.ആർ. റഹ്മാൻ, ജാൻവി കപൂർ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് താരത്തിന് വൻ അബദ്ധം പിണഞ്ഞത്.
സംഭവം ഇങ്ങനെ- ചടങ്ങിനിടെ ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാൻ രാം ചരണിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർ സച്ചിൻ തെണ്ടുൽക്കർ, എം.എസ്. ധോണി, രോഹിത് ശർമ, വിരാട് കോലി എന്നിവരെക്കുറിച്ച് താരം കൃത്യമായി സംസാരിച്ച് സെയ്ഫായി മുന്നേറിക്കൊണ്ടിരുന്നു. എന്നാൽ ബുംറയെക്കുറിച്ച് പറയുന്നതിനിടെ രാംചരണിന്റെ നാക്കൊന്ന് പിഴച്ചു. “ബുംറ ജി, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. എനിക്ക് ഫുട്ബോൾ ഇഷ്ടമാണ്, നിങ്ങൾ ഫുട്ബോളിനെ ഇത്രത്തോളം ഉയരങ്ങളിൽ എത്തിക്കുന്നു,” എന്നായിരുന്നു രാം ചരണിന്റെ വാക്കുകൾ.
ഇതോടെ ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും ട്രോളുകൾക്ക് വഴിമാറുകയും ചെയ്തു. രാം ചരൺ ഒരു ക്രിക്കറ്റ് ആരാധകനല്ലെന്ന് ഉറപ്പായെന്ന് ചിലർ പരിഹസിച്ചപ്പോൾ, ഇതൊക്കെ രാം ചരണിന്റെ ശൈലിയാണെന്ന് മറ്റു ചിലർ കുറിച്ചു. എന്നാൽ പിന്നീട് തനിക്കുപറ്റിയ അബദ്ധത്തിൽ രാം ചരൺ സോഷ്യൽ മീഡിയയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. പരിപാടിയുടെ ആവേശത്തിനിടെ സംഭവിച്ച ഒരു ‘മനുഷ്യസഹജമായ പിഴവ്’ ആയിരുന്നു അതെന്ന് അദ്ദേഹം കുറിച്ചു. താൻ ബുംറയുടെ കളിയുടെ വലിയ ആരാധകനാണെന്നും ഇന്ത്യൻ ക്രിക്കറ്റിൽ അദ്ദേഹം നൽകുന്ന സംഭാവനകളിൽ അഭിമാനിക്കുന്നുവെന്നും താരം കുറിച്ചു.
അതേസമയം ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രമായ പെദ്ദി’യിൽ രാം ചരൺ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നത്. കായിക പശ്ചാത്തലത്തിലുള്ള ചിത്രം ജൂൺ 4-ന് തിയേറ്ററുകളിലെത്തും. ശിവ രാജ്കുമാറും ചിത്രത്തിൽ മറ്റൊരു വേഷത്തിലെത്തു്നനു. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം തുടങ്ങിയ കായിക വിനോദങ്ങളിലൂടെ സ്വത്വം തേടുന്ന ഒരു കഥാപാത്രത്തെയാണ് രാം ചരൺ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അങ്ങനെയുള്ള ചിത്രമിറങ്ങുന്നതിനു മുൻപുതന്നെ ഇത്തരം അബദ്ധം എങ്ങനെ പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്.
Context – pic.twitter.com/yK0YIH6V7d
— Film Culture (@CinemasHive) May 23, 2026

















































