BREAKING NEWS

രാമനും ശിവനും ഇന്ത്യയിലല്ല, ഇന്ന് നേപ്പാളിന്റെ ഭാ​ഗമായ മണ്ണിലാണ് ജനിച്ചത്…!! രാമനെ പലരും ദൈവമായി കരുതുമ്പോളും നേപ്പാൾ ആ വിശ്വാസത്തിന് വേണ്ടത്ര പ്രചാരം നൽകിയിട്ടില്ലെന്നും നേപ്പാൾ പ്രധാനമന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഹിന്ദു പുരാണങ്ങളിലെ ദൈവങ്ങളുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദത്തിന് തിരികൊളുത്തി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ശ്രീരാമൻ, ശിവൻ, വിശ്വാമിത്രൻ തുടങ്ങിയവരുടെ ജന്മസ്ഥലം നേപ്പാളിലാണെന്ന് ശർമ ഒലി പറഞ്ഞു. വിനോദസഞ്ചാര വകുപ്പ് കാഠ്മണ്ഡുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

രാമൻ മറ്റെവിടെയെങ്കിലുമാണ് ജനിച്ചത് എന്ന് എങ്ങനെയാണ് പറയാൻ കഴിയുക? ഇന്ന് നേപ്പാളിന്റെ ഭാ​ഗമായ മണ്ണിലാണ് രാമൻ ജനിച്ചത്. അന്നത് നേപ്പാളെന്നാണോ മറ്റേതെങ്കിലും പേരിലാണോ അറിയപ്പെട്ടിരുന്നത് എന്നത് പ്രസക്തമല്ല. – കെ പി ശർമ ഒലി പറഞ്ഞു. രാമനെ പലരും ദൈവമായി കരുതുമ്പോളും നേപ്പാൾ ആ വിശ്വാസത്തിന് വേണ്ടത്ര പ്രചാരം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീരാമനെ കൂടാതെ ശിവനും വിശ്വാമിത്രൻ എന്നിവരുടെ ജന്മസ്ഥലവും നേപ്പാളിലാണെന്ന് ശർമ ഒലി അവകാശപ്പെട്ടു. വിശ്വാമിത്രൻ ഛത്താരയിൽ നിന്നുള്ള ആളാണെന്നും ഇക്കാര്യം വാൽമീകിയുടെ രാമായണത്തിൽ പരാമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശർമ ഒലി സമാന പ്രസ്താവനകൾ നടത്തിയത് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ വിവാ​ദങ്ങൾക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയ ആവശ്യങ്ങൾക്കായി വിശ്വാസങ്ങളെ വളച്ചൊടിക്കുന്നുവെന്നായിരുന്നു വിമർശനം. അന്ന് വലിയ തിരിച്ചടി നേരിട്ടപ്പോൾ നേപ്പാൾ വിദേശകാര്യ മന്ത്രാലയം ഔദ്യോ​ഗിക വിശദീകരണം നൽകിയാണ് വിവാദം അവസാനിപ്പിച്ചത്.

ദേശീയപാതയിലെ ദുരിതയാത്രയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം വേണം, ഇല്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കും: ഹൈക്കോടതി

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026