BREAKING NEWS

‘കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് സംസ്ഥാനത്തെ ബിജെപി; ഡൽഹിയിൽ വേണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആ​ഗ്രഹിക്കുന്നു‘- കോൺ​ഗ്രസിനെ കളിയാക്കിയുള്ള പോസ്റ്റ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസ പോസ്റ്റ് പങ്കുവെച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് കേരള ബിജെപിയും, ഡൽഹിയിൽ വേണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നുവെന്ന എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറുടെ പരിഹാസം.

ആദിത്യ ജാക്കി എന്ന എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റ് ആണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല- എന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പോസ്റ്റിന്റെ സക്രീൻ ഷോട്ടിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ചിരിക്കുന്ന ഇമോജികളും കുറിപ്പിനൊപ്പം അദ്ദേഹം ചേർത്തിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം വന്ന് നാളിതുവരെ ആയിട്ടും കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ അവസാനിച്ചിട്ടില്ല. ആര് വേണം എന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹാരം കാണാതെ നില്ക്കുകയാണ്. ഇതിനിടെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026