തിരുവനന്തപുരം: റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം 129-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സമരം ചെയ്യുന്നവർക്കൊപ്പം BJP ഉണ്ട്. പന്തൽ പൊളിച്ചാൽ സമരം പൊളിയുമെന്ന് കരുതരുത്. സമരം പൊളിക്കുകയല്ല മുഖ്യമന്ത്രി അവരുടെ പ്രശ്നങ്ങൾ കേൾക്കുകയാണ് വേണ്ടത്. സർക്കാർ എന്തുകൊണ്ട് സമരക്കാർക്കൊപ്പം നിൽക്കുന്നില്ല. ആശാവർക്കറന്മാർകൊപ്പം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ നിന്നു. ഇന്ന് എന്തുകൊണ്ട് അത് ഉണ്ടാകുന്നില്ല.
പുതുയുഗ കേരളം എന്ന് പറഞ്ഞാണ് സർക്കാർ മുന്നോട്ടുപോകുന്നത്. പക്ഷേ അതൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പ്രശ്നം പരിഹരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മറന്നുവെന്നും സമരക്കാരെ നേരിടാന്‍ പോലീസിനെ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സമരപ്പന്തലിലെത്തി ഉദ്യോഗാര്‍ത്ഥികളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സമരപ്പന്തലിലെത്തിയ വി.ഡി. സതീശന്‍, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് പലതവണ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതോടെ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാടാണ് പുതിയ സര്‍ക്കാരും പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.