BREAKING NEWS

ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?? പിണറായി വിജയനെ സംരക്ഷിക്കുകയാണ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണം- രാജീവ് ചന്ദ്രശേഖര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടേ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?. പിണറായി വിജയനെ സംരക്ഷിക്കുന്നു. SIRൽ കേരളത്തിൽ ഇരട്ടതാപ്പ്. രണ്ട് നയമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഉണ്ടല്ലോ പഴയ തിരഞ്ഞെടുപ്പ് ഓഫീസർ. അപ്പോൾ SIR നടപടി അവർക്കെതിരെയും ഉണ്ടാവണമല്ലോ എന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത വ്യക്തികൾക്കെതിരായ പ്രതിഷേധങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിച്ചേക്കാമെന്ന് രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.

കേരളം സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ എന്നിവരുടെ സുരക്ഷാ വാഹനവ്യൂഹങ്ങൾക്കു നേരെ നടന്ന പ്രതിഷേധങ്ങളും അനുബന്ധ സംഭവങ്ങളും കേന്ദ്ര-സംസ്ഥാന ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദർശിച്ചപ്പോൾ അവിടുത്തെ മുഖ്യമന്ത്രി സി ജോസഫ് വിജയ് അദ്ദേഹത്തെ സ്വീകരിക്കുന്നതിൻ്റെ ചിത്രങ്ങൾ ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചാണ് പരമാർശം.

കൊല്ലം സന്ദർശനത്തിനിടെ അമിത് ഷായ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെയും, കേരള സന്ദർശന വേളയിൽ ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് അടുത്തേക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ എത്തിയ സംഭവത്തെയും അദ്ദേഹം പരാമർശിച്ചു.

BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026
BREAKING NEWS
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു
06 Nov 2026
BREAKING NEWS
"മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ", കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
06 Nov 2026
BREAKING NEWS
എന്റെ സൗകര്യത്തിന് നിന്ന് തരുമോ?? കോളജ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, പരാതി നല്‍കിയാല്‍ ജീവിക്കാന്‍ വിടെല്ലെന്ന് ഭീഷണി, യുവാക്കള്‍ക്കെതിരെ കേസ്
06 Nov 2026