BREAKING NEWS

ബിജെപിക്ക് ഇതുവരെ ജയിക്കാൻ കഴിയാത്ത മണ്ഡലമാണ് നിലമ്പൂർ, ഏഴു മാസം കൊണ്ട് ഒരു എംഎൽഎയ്ക്ക് എന്തു ചെയ്യാൻ സാധിക്കും, ബിഡിജെഎസ് മുൻപ് നിലമ്പൂരിൽ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, എൻഡിഎ ചർച്ച ചെയ്തു തീരുമാനിക്കും– രാജീവ് ചന്ദ്രശേഖർ

· · 1 min read
Share: Copied!

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി മത്സരിക്കേണ്ടെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏഴു മാസത്തേക്കു മാത്രമായി ജനപ്രതിനിധിയെ കണ്ടെത്താൻ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രസക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘പാർട്ടിയുടെ പ്രധാന ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പാണ്. കോർ കമ്മിറ്റി യോഗത്തിൽ നിലമ്പൂർ വിഷയത്തിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. എല്ലാ നേതാക്കന്മാരുടെയും അഭിപ്രായം പരിഗണിക്കും. ബിജെപിക്ക് ഇതുവരെ ജയിക്കാൻ കഴിയാത്ത മണ്ഡലമാണ് നിലമ്പൂർ. ന്യൂനപക്ഷ സ്വാധീനമുള്ള സ്ഥലമാണ്. ഏഴു മാസത്തേക്ക് മാത്രമായി എംഎൽഎയെ തിരഞ്ഞെടുക്കാനാണ് മത്സരം നടക്കുന്നത്. ബിജെപി ജനാധിപത്യ പാർട്ടിയാണെന്നും ഹൈക്കമാൻഡ് ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കൂടാതെ ഏഴു മാസം കൊണ്ട് ഒരു എംഎൽഎയ്ക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നും ചന്ദ്രശേഖർ ചോദിച്ചു. ഈ കാര്യങ്ങൾ എല്ലാം പാർട്ടി പരിഗണിക്കും. പാർട്ടി സ്ഥാനാർഥി, എൻഡിഎ സ്ഥാനാർഥി, സ്വതന്ത്ര സ്ഥാനാർഥി തുടങ്ങി പല മാർഗങ്ങളും മുന്നിലുണ്ട്. മത്സരിക്കാൻ വേണ്ടിയല്ല ജയിക്കാൻ വേണ്ടിയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ബിഡിജെഎസ് മുൻപ് നിലമ്പൂരിൽ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ വിഷയം എൻഡിഎ ചർച്ച ചെയ്തു തീരുമാനിക്കും.’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സഹപ്രവർത്തകയും സഹോദരിയുമായി കണ്ട കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു, നീതിക്കു വേണ്ടി പല വാതിലുകളിലും മുട്ടി, തുറന്നില്ല!! ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയാവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റർ അനുപമ സഭാ വസ്ത്രം ഉപേക്ഷിച്ചു, ഇനി മുതൽ ഐടി സ്ഥാപനത്തിലെ ജീവനക്കാരി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026