BREAKING NEWS

‍മന:പൂർവമുള്ള അനാസ്ഥയിൽ പൊലിഞ്ഞത് ഒരു ജീവൻ!! ട്രെയിനിൽ വച്ച് യുവാവിന് നെഞ്ചുവേദന, ടിടിആറിനെ അറിയിച്ചപ്പോൾ തൃശൂരെ സ്റ്റോപ്പ് ഉള്ളൂന്ന്, അബോധാവസ്ഥയിലായതോടെ റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും വീൽ ചെയർ ഒരുക്കിയില്ല, യുവാവ് പ്ലാറ്റ്ഫോമിൽ കിടന്നത് 25 മിനിറ്റ്, ആംബുലൻസ് എത്തിയത് മരിച്ചശേഷം

· · 1 min read
Share: Copied!

തൃശ്ശൂർ: മനുഷ്യ ജീവനു പുല്ലുവില നൽകാതെ മന:പൂർവമുള്ള അലംഭാവത്തിൽ നഷ്ടപ്പെട്ടത് ഒരു ജീവൻ. ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. റെയിൽവേയുടെ ഭാ​ഗത്തുനിന്നുണ്ടായ അനാസ്ഥയും ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിലാണ് അന്വേഷണം. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരും സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഹൈദരാബാദിൽ നിന്നും ചാലക്കുടിയിലേക്ക് ഓഖ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ശ്രീജിത്ത്. ഇടയ്ക്ക് ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ ശ്രീജിത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ടി.ടി.ഇയെ വിവരം അറിയിച്ചെങ്കിലും തൃശൂരിൽ മാത്രം നിർത്താൻ കഴിയുകയുള്ളൂവെന്നായിരുന്നു മറുപടി. ഇതിനിടയിൽ ശ്രീജിത്ത് അബോധാവസ്ഥയിലായി. തുടർന്ന് ട്രെയിൻ മുളങ്കുന്നത്തുകാവിൽ നിർത്തി. നെഞ്ചുവേദനയുമായി യുവാവ് എത്തുന്ന വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും ട്രെയിനെത്തിയിട്ടു പോലും വീൽചെയർ പോലും ഒരുക്കിയിരുന്നില്ല.

ഇതോടെ സഹയാത്രികർ ചുമന്നാണ് യുവാവിനെ ട്രെയിനിൽ നിന്നും ഇറക്കിയത്. തുടർന്നു യുവാവ് 25 മിനിറ്റ് നേരം പ്ലാറ്റ്ഫോമിൽ കിടന്നു. നാട്ടുകാർ സംഘടിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ട്രെയിനിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ പ്ലാറ്റ്ഫോമിലെത്തി. സിപിആർ നൽകിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

അതേസമയം ആംബുലൻസെത്തുന്നതിന് 3 മിനിറ്റ് മുമ്പ് വരെ യുവാവിന് പൾസ് ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 15 മിനിറ്റ് മുമ്പെങ്കിലും ആംബുലൻസ് കിട്ടിയിരുന്നെങ്കിൽ യുവാവിനെ രക്ഷിക്കാമായിരുന്നുവെന്ന വിലയിരുത്തലിൻ്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടു, യുവാവിന് നേതാക്കളുടെ വക ക്രൂര മർദനം, തലയ്ക്കു മർദനമേറ്റ ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗം വെന്റിലേറ്ററിൽ​!! ട്രെയിനിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ കോഴിക്കോട് പിടിയിൽ?

BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026