BREAKING NEWS

പ്രഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ കസ്റ്റംസ് വെറുംകൈയോടെ മടങ്ങി!! ഓപ്പറേഷൻ നുംകൂർ, നികുതി വെട്ടിപ്പ്, ഭൂട്ടാൻ വഴി വാഹനക്കടത്ത് കണ്ടെത്താൻ പൃഥ്വിരാജിന്റെയും ദുൽഖറിന്റേയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്

· · 1 min read
Share: Copied!

കൊച്ചി: ഓപ്പറേഷൻ നുംകൂറിന്റെ ഭാ​ഗമായി മലയാള സിനിമ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള റെയ്ഡാണു ഓപ്പറേഷൻ നുംകൂർ. ഇതിന്റെ ഭാഗമായാണ് റെയ്ഡ്. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിലും കസ്റ്റംസ് റെയ്ഡ് നടത്തിയത്.

കൊച്ചിയിൽ പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിന്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. അതേസമയം പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ വെറുംകയ്യോടെ മടങ്ങി. കേരളത്തിലെ 5 ജില്ലകളിലെ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. വ്യവസായികളുടെ വീടുകളിലും സമാന രീതിയിൽ റെയ്ഡ് നടക്കുന്നുണ്ട്.

വാവർ മുസ്ലിം ആക്രമണകാരിയാണ്, അയ്യപ്പനെ ആക്രമിക്കാൻ വന്ന തീവ്രവാദി, അയാൾ പൂജിക്കപ്പെടേണ്ടവനല്ല, അയ്യപ്പനുമായി പുലബന്ധം പോലും അയാൾക്കില്ല, വിദ്വേഷ പ്രസം​ഗത്തിന് ശാന്താനന്ദ മഹർഷിക്കെതിരെ കേസ്

BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026