BREAKING NEWS

ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധം!! കള്ള വോട്ടുകൾകൊണ്ടാണ് ബിജെപി ജയിക്കുന്നത്… , രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് തുടക്കമായി

· · 1 min read
Share: Copied!

പാറ്റ്ന: വോട്ടർ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനുമെതിരെ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം. ബിഹാറിലെ സസാറമിൽ നിന്നാണ് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബർ ഒന്നിന് പാറ്റ്നയിൽ യാത്ര സമാപിക്കും. യാത്രയിലുട നീളം കേന്ദ്രസർക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെടയും കൂടുതൽ തുറന്ന് കാട്ടാനാണ് യാത്രയുടെ ലക്ഷ്യം. ഇന്ത്യ സഖ്യം നേതാക്കളും യാത്രയിൽ അണിനിരക്കും.

അതേസമയം ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം ആവർത്തിച്ചു. ഒരു കോടി പുതിയ വോട്ടർമാരെ മഹാരാഷ്ട്രയിൽ ചേർത്തു. ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുന്നില്ല. കള്ള വോട്ടുകൾകൊണ്ടാണ് ബിജെപി ജയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളോ, മറ്റ് ഡിജിറ്റൽ തെളിവുകളോ കമ്മീഷൻ നൽകുന്നില്ല, ബിഹാർ ജനത വോട്ട് മോഷണം അനുവദിക്കില്ല. ബിഹാറിൽ മാത്രമല്ല അസമിലും, മഹാരാഷ്ട്രയിലും, ബംഗാളിലുമൊക്കെ വോട്ട് മോഷണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ വോട്ടർ പട്ടികയിൽ മൂന്നു മണ്ഡലത്തിൽ മാത്രം 80000 ത്തിലധികം കള്ള വോട്ടുകൾ!! ആയിരത്തിലധികം വോട്ടുകൾ ചേർത്തിരിക്കുന്നത് ഇല്ലാത്ത മേൽവിലാസത്തിൽ, ബിഹാറിൽ ഇല്ലാത്ത വീടിന്റെ പേരിൽ 459 വോട്ടുകൾ

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026