BREAKING NEWS

അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്താൽ നമ്മുടെ സ്വന്തം കർഷകർ നശിക്കും, ഇറക്കുമതി ചെയ്തില്ലെങ്കിൽ നമ്മുടെ വസ്ത്ര വ്യവസായം തകരും, കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കെണിയിൽ വീഴ്ത്തിയിരിക്കുകയാണ്, മുന്നിൽ കിണറും പിന്നിൽ കിടങ്ങും എന്ന അവസ്ഥയാണിപ്പോള്‍, മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധി.  ഇന്ത്യ-യുഎസ് വ്യാപാര കരാറിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ പരുത്തി കർഷകരെയും വസ്ത്രക്കയറ്റുമതിക്കാരെയും വഞ്ചിക്കുകയാണെന്ന്  രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം പരത്തുകയാണെന്നും രാജ്യത്തെ പരുത്തി മേഖലയെയും വസ്ത്ര വ്യവസായത്തെയും ആഴത്തിൽ മുറിപ്പെടുത്തുന്ന രീതിയിലാണ് സർക്കാർ കരാറുകൾ ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്കയിലേക്കുള്ള വസ്ത്രക്കയറ്റുമതിയിൽ ബംഗ്ലാദേശിന് 0% താരിഫ് ആനുകൂല്യം ലഭിക്കുമ്പോൾ ഇന്ത്യൻ വസ്ത്രങ്ങൾക്ക് 18% നികുതി ചുമത്തുന്നതിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ പരുത്തി ഇറക്കുമതി ചെയ്യുക എന്ന നിബന്ധനയിലാണ് ബംഗ്ലാദേശിന് ഈ വലിയ ആനുകൂല്യം ലഭിക്കുന്നത്.

ഇതേ ആനുകൂല്യം ഇന്ത്യയ്ക്ക് വേണമെങ്കിൽ അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് മോദി സർക്കാർ പാർലമെന്റിൽ മറുപടി നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം എന്തുകൊണ്ടാണ് ഇതുവരെ രാജ്യത്തോട് മറച്ചുവെച്ചതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ ഈ നയം ഇന്ത്യയെ ഒരു കെണിയിൽ വീഴ്ത്തിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്താൽ നമ്മുടെ സ്വന്തം പരുത്തി കർഷകർ നശിക്കും, എന്നാൽ ഇറക്കുമതി ചെയ്തില്ലെങ്കിൽ നമ്മുടെ വസ്ത്ര വ്യവസായം വിദേശ രാജ്യങ്ങളോട് മത്സരിക്കാനാവാതെ തകരുകയും ചെയ്യും.

“മുന്നിൽ കിണറും പിന്നിൽ കിടങ്ങും” എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും കൂടാതെ ഇന്ത്യയിൽ നിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കാനോ നിർത്താനോ ബംഗ്ലാദേശ് ആലോചിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഉപജീവനത്തിന്റെ നട്ടെല്ലാണ് പരുത്തി കൃഷിയും വസ്ത്ര വ്യവസായവും. കോടിക്കണക്കിന് ആളുകളുടെ നിത്യഭക്ഷണമാണ് ഈ മേഖലയെ ആശ്രയിച്ചിരിക്കുന്നത്. ഈ മേഖലകളെ തകർക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഗുരുതരമായ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
'നീലക്കുപ്പായം', പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
05 Nov 2026
BREAKING NEWS
രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല, അങ്ങനെയെങ്കില്‍ ബംദ്ലാദേശില്‍ പോയി ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്- രാജീവ് ചന്ദ്രശേഖര്‍
05 Nov 2026
BREAKING NEWS
പഠനത്തോടൊപ്പം പെറ്റ് ഷോപ്പിൽ ജോലി, സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ഷോപ്പ് ഉടമയും ജിം ട്രെയിനറും അറസ്റ്റിൽ, 16 കാരി പീഡനവിവരം വെളിപ്പെടുത്തിയത് സ്കൂളിലെ കൗൺസിലിങ്ങിനിടെ
05 Nov 2026