BREAKING NEWS

രാഹുലിന്‌റെ ആശങ്ക ശരിയാണ്, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം പോലും പാർട്ടി നേട്ടത്തിനായി ബിജെപി ഉപയോ​ഗിക്കുന്നു, കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂർ- ബിനോയ് വിശ്വം

· · 1 min read
Share: Copied!

തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയില്ഡ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം. കോൺഗ്രസിനുള്ളിൽ ബിജെപി സ്ലീപ്പിംഗ് സെല്ലുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആശങ്ക നിസാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം പോലും പാർട്ടി നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. അതിർത്തി കടന്നുള്ള പാക് ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും ലോകത്തോട് വിശദീകരിക്കാൻ നടത്തുന്ന പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് പേര് നിർദേശിക്കാതിരിക്കെ കേന്ദ്രം തരൂരിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അതേസമയം ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനും രം​ഗത്തെത്ത്. തരൂർ പുതിയ തലങ്ങളിലേക്കു പോകുന്നത് പാർട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുതെന്ന് തിരുവഞ്ചൂർ മുന്നറിയിപ്പും നൽകുന്നുണ്ട്.

അതുപോലെ കോൺഗ്രസ് പാർട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങൾ തരൂർ നിറവേറ്റണം. അന്തർദേശീയ തലങ്ങളിലടക്കം പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ കൂടി അംഗീകാരം നേടണം. ഏതുതലം വേണമെങ്കിലും തരൂരിന് പോകാം. പക്ഷേ കോൺഗ്രസിൽ ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി.

തോർത്ത് മുണ്ട് കൊണ്ട് കഴുത്തു ‍ഞെരിച്ചു,കുക്കറിന്റെ അടപ്പു കൊണ്ട് മുഖത്തടിച്ചു, സഹോദരി ഭർത്താവിനെ ജാമ്യത്തിലിറക്കാൻ അമ്മായിയമ്മയെ കൊലപ്പെടുത്തി 6 പവൻ സ്വർണാഭരണം മോഷ്ടിച്ചു, യുവതിയും സഹോദരിയും പിടിയിൽ

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026