BREAKING NEWS

‘ഡി​ഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ യുവജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി

· · 1 min read
Share: Copied!

ലഖ്നൗ: രാജ്യത്തെ യുവജനത കടുത്ത തൊഴിലില്ലായ്മ നേരിടുകയാണെന്നും കയ്യിലൊരു ബിരുദമുണ്ടെന്നതുകൊണ്ട് മാത്രം ഇനി ജോലി ലഭിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ യുവാക്കളുമായി നടത്തിയ സംവാദത്തിനിടെയാണ് രാജ്യത്തെ തൊഴിൽ പ്രതിസന്ധിയെക്കുറിച്ച് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചത്.

ഇന്ത്യയിലെ യുവാക്കൾക്ക് മുന്നിലുള്ള അവസരങ്ങളുടെ വാതിലുകൾ അടയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് തൊഴിൽ ഉറപ്പുനൽകിയിരുന്ന ബിരുദങ്ങൾ ഇന്ന് വെറും കടലാസുകളായി മാറുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

കുതിച്ചുയരുന്ന വിദ്യാഭ്യാസച്ചെലവ് തൊഴിൽ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം പോലും അപ്രാപ്യമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

നിർമാണ മേഖലയുടെ തകർച്ചയും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലെ തടസ്സങ്ങളും തൊഴിലവസരങ്ങൾ കുറയാൻ കാരണമായതായി രാഹുൽ ഗാന്ധി പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും തൊഴിൽ നഷ്ടത്തിന് ആക്കം കൂട്ടിയതായി രാഹുൽ ഗാന്ധി ആരോപിച്ചു. സ്ഥിരതയുള്ള തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതിനും തൊഴിൽ സുരക്ഷ കുറയ്ക്കുന്നതിനും സ്വകാര്യവൽക്കരണം കാരണമാകുന്നു. ഈ സാഹചര്യങ്ങളെല്ലാം ചേർന്നാണ് ഇന്ത്യൻ യുവതയുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ജില്ലകളിലായി 9 ജ്വല്ലറികൾ… ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ദിവസേന 900 രൂപ വീതം 202 ദിവസം അക്കൗണ്ടിലേക്കു വരും… വിശ്വാസ്യത നേടിയശേഷം നാട്ടുകാരുടെ 350 കോടി രൂപ അടിച്ചുമാറ്റി സഹോദരങ്ങളായ ജ്വല്ലറി ഉടമകൾ മുങ്ങി, കൺസോർഷ്യം രൂപീകരിച്ചും പണം തട്ടി

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026