BREAKING NEWS

· · 1 min read
Share: Copied!

ദില്ലി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാഴ്‌സ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയുടെ ഹാർഡ്‌കവർ പതിപ്പ് രാഹുൽ ഗാന്ധി പാർലമെൻ്റിൽ പ്രദർശിപ്പിച്ച സംഭവത്തിൽ വൻ വിവാദത്തിലേയ്ക്ക്. പുസ്തകം നിലവിലില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് വ്യക്തമാക്കിയ സാഹചര്യത്തിൽ, ഇതിൻ്റെ അനധികൃത വിതരണത്തെക്കുറിച്ച് ഡൽഹി പോലീസിൻ്റെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു.

കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പുസ്തകം രാഹുൽ ഗാന്ധിയുടെ കൈകളിൽ എത്തിയത് ദുരൂഹമാണെന്ന് ഭരണപക്ഷം ആരോപിച്ചു. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിൻ്റെ അച്ചടിച്ച കോപ്പി പാർലമെൻ്റിൽ എത്തിയത് സുരക്ഷാ ലംഘനമായാണ് അധികൃതർ വിലയിരുത്തുന്നത്.

പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽ പോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇതിൻ്റെ പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ വ്യക്തമാക്കി. ഈ പുസ്തകത്തിൻ്റെ സമ്പൂർണ പ്രസിദ്ധീകരണത്തിന് അവകാശമുണ്ടെന്നും അത് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം. സാധാരണയായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രചനകൾ പ്രസിദ്ധീകരിക്കുന്നതിന് പ്രതിരോധ കേന്ദ്രത്തിൻ്റെ അനുമതി ആവശ്യമാണ്. 2020-നും 2024-നും ഇടയിൽ സമർപ്പിക്കപ്പെട്ട 35 പുസ്തകങ്ങൾക്ക് അനുമതി നൽകിയപ്പോൾ, ജനറൽ നരവൻ്റെ പുസ്തകത്തിന് മാത്രമാണ് അനുമതി ലഭിക്കാതിരുന്നത്.

ഈ പുസ്തകത്തിലെ വിവാദമായ ചില ഭാഗങ്ങൾ 2023-ൽ വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ‘ദി കാരവൻ’ മാഗസിനും ഈ കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.ഇതുവരെ പ്രസിദ്ധീകരിക്കാത്ത ജനറൽ എം.എം. നരവൻ്റെ ഓർമ്മക്കുറിപ്പുകളിൽ കുട്ടിക്കാലം മുതൽ സൈനികസേവനത്തിൻ്റെ അവസാനകാലംവരെയുള്ള ഓർമ്മകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരി രണ്ടിന് നടന്ന ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ, നന്ദി പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പുകൾ ലോക്‌സഭയിൽ വായിച്ചു. ദോക്‌ലാം വിഷയത്തിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയും ചൈന ഇന്ത്യൻ ഭൂപ്രദേശം കൈയേറി എന്നുമുള്ള വിമർശനങ്ങളാണ് രാഹുൽ ഉയർത്തിയത്. ഇതോടെയാണ് ഭരണപക്ഷത്തുനിന്ന് എതിർപ്പുകളുയർന്നത്.

നാണക്കേടിൽ നിന്ന് രക്ഷനേടാൻ ബംഗ്ലാദേശിനെക്കൊണ്ട് കത്തയപ്പിച്ച നഖ്‌വി തന്ത്രം!! ബംഗ്ലാദേശിനെ പിന്തുണയ്ക്കാൻ പാകിസ്ഥാൻ കാണിച്ച മനോഭാവം ആഴത്തിൽ സ്പർശിച്ചു, നമ്മുടെ സഹോദരബന്ധം ദീർഘകാലം നിലനിൽക്കട്ടെ- ബംഗ്ലാദേശ്… ഇന്ത്യയുമായി 15-ന് മത്സരിക്കാൻ തയാർ- പാകിസ്ഥാൻ, കോളടിച്ചത് ബംഗ്ലാദേശിന്, ഒരു പിഴയും ചുമത്തില്ല, എക്സ്ട്രാ ബോണസായി ഒരു മത്സരം ബംഗ്ലാദേശിൽ

 

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026