ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശബന്ധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടാണ് മോദി നേരിട്ടുള്ള സംവാദത്തിന് തയ്യാറാകാത്തതെന്നും രാഹുൽ ആരോപിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിമർശനം.
“തെളിവ് ഇവിടെയുണ്ട്, ഈ ഫോണിലുണ്ട്. പ്രധാനമന്ത്രിക്ക് അതറിയാം. കാരണം അദ്ദേഹം എന്റെ ഫോൺ ചോർത്തുന്നുണ്ട്. അദ്ദേഹം നേരിട്ടുള്ള സംവാദത്തിന് എത്തുന്ന നിമിഷം ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും ആരാണ് രാജ്യദ്രോഹിയെന്നും അദ്ദേഹം എപ്പോഴാണ് രാജ്യദ്രോഹിയായതെന്നും ഫോണിലുള്ള മറ്റ് നിരവധി വിവരങ്ങളും എല്ലാവരും അറിയും”, രാഹുൽ ഗാന്ധി പറഞ്ഞു.
സ്വന്തം അനുകൂല മാധ്യമങ്ങളുടെ ദീപാവലി പരിപാടിയിൽ പോലും മോദിക്ക് ടെലിപ്രോംപ്റ്ററിന്റെ സഹായം വേണ്ടിവന്നുവെന്നും രാഹുൽ പരിഹസിച്ചു. വേദിയും സാഹചര്യവും അനുകൂലമായിരുന്നിട്ടും സ്ക്രിപ്റ്റിന്റെ സഹായം തേടിയെന്നും അദ്ദേഹം ആരോപിച്ചു.
താനുമായുള്ള സംവാദത്തിന് ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള ജഡ്ജിയെയും കൊണ്ടുവരാമെന്നും മോദി സംവാദത്തിന് തയ്യാറാകണമെന്നും രാഹുൽ വെല്ലുവിളിച്ചു. യഥാർഥ രാജ്യദ്രോഹി ആരാണെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
मोदी जी, अपने ही गोदी मीडिया के दिवाली मिलन में भी टेलीप्रॉम्प्टर?
लोग आपके, मंच आपका, माहौल आपका – फिर भी स्क्रिप्ट चाहिए थी। लगता है दबाव में घबरा गए हैं।
ख़ैर, कोई बात नहीं। मुझसे बहस में भी टेलीप्रॉम्प्टर ले आइए, जज भी अपनी पसंद का बैठा लीजिए।
बस आइए तो सही। देश जानना चाहता है – असली देशद्रोही कौन है?
— Rahul Gandhi (@RahulGandhi) November 13, 2026