BREAKING NEWS

കോളജിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി, മുഖത്തും നടുവിനും മാറി മാറി അടിച്ചു, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നേരിട്ടത് ക്രൂരമായ റാഗിങ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

· · 1 min read
Share: Copied!

തളിപ്പറമ്പ്: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ രണ്ടാംവർഷ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കി മർദിച്ചതായി പരാതി. ഇരയായ വിദ്യാർഥിയുടെയും കോളജ് ആന്റി റാഗിങ് കമ്മിറ്റിയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ 5 രണ്ടാം വർഷ ബിസിഎ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

ഏച്ചൂർ കാനാച്ചേരി എൻ.പി.ആർ.മുഹമ്മദ് റിസിന്റെ (19) പരാതിയിൽ രണ്ടാം വർഷ വിദ്യാർഥികളായ അഞ്ചരക്കണ്ടി വെൺമണൽ ലിമ്ര ഹൗസിൽ മുഹമ്മദ് ഹനാൻ ഹബീബ്, കുറുമാത്തൂർ ചൊറുക്കള അഫ്രാസിൽ അഫാൻ അമീർ അലി, ചൊറുക്കള റൈഹാനാസിൽ കെ.പി.മുഹമ്മദ് ഫഹീം റഹ്മാൻ, മാങ്ങാട് കുട്ടിപള്ളീരകത്ത് മീത്തലെപാത്ത് കെ.പി.യാസിർ ഫയാസ്, തളിപ്പറമ്പ് ബദരിയ നഗർ അവറക്കൽ എ.മുജീബ് റഹ്മാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 14ന് മൂന്നരയോടെ 5 പേരും ചേർന്ന് മുഹമ്മദ് റിസിനെ കോളജിനുസമീപത്തുള്ള പറമ്പത്ത് എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി മുഖത്തും നടുവിനും അടിച്ചുപരുക്കേൽപ്പിച്ചെന്നാണ് പരാതി.

മർദനമേറ്റ വിദ്യാർഥി ഭയം മൂലം സംഭവം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് കോളജ് അധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജിലെ ആന്റി റാഗിങ് കമ്മിറ്റി അന്വേഷിച്ച് റാഗിങ് നടന്നതായി കണ്ടെത്തി റിപ്പോർട്ട് നൽകുകയായിരുന്നു. റിപ്പോർട്ട് പൊലീസിനും കൈമാറി. കുറ്റാരോപിതരായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷവും ഇവിടെ റാഗിങ്ങിന് 2 കേസുകൾ എടുത്തിരുന്നു.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026