BREAKING NEWS

പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

ലണ്ടൻ: ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ (RAF) ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലനവിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണ് തീപിടിച്ചു. വടക്കൻ വെയിൽസിലെ ആംഗിൾസിയിലെ തുറസ്സായ കൃഷിയിടത്താണ് വിമാനം ഇടിച്ചിറങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടത്തിന് തൊട്ടുമുമ്പ് പാരച്യൂട്ട് ഉപയോ​ഗിച്ച് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് RAF Valleyയിൽനിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് അപകടമുണ്ടായത്. വിമാനം തകർന്നുവീണതിന് പിന്നാലെ പ്രദേശത്ത് തീഗോളവും കനത്ത പുകയും ഉയർന്നു. ഇതോടെ വിവിധ അടിയന്തര രക്ഷാസേനകൾ സ്ഥലത്തെത്തി.

അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാർക്കും ചെറിയ പരുക്കുകളാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. പൊതുജനങ്ങൾക്ക് പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നോർത്ത് വെയിൽസ് പോലീസ് അറിയിച്ചു.

അപകടത്തിന്റെ അവസാന നിമിഷങ്ങളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ പിൻഭാഗത്തുനിന്ന് കനത്ത പുക ഉയരുന്നതിനിടെ വിമാനം രണ്ടുതവണ അസ്ഥിരമായി മുകളിലേക്കും താഴേക്കും ചലിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് കാനോപി പൊട്ടിത്തെറിക്കുകയും രണ്ട് പൈലറ്റുമാരും വിമാനത്തിൽനിന്ന് പുറത്തേക്ക് ഇജക്ട് ചെയ്യപ്പെടുകയും ചെയ്തു. പിന്നാലെ വിമാനം മൂക്ക് ഭാഗം ആദ്യം താഴേക്ക് പതിച്ച് വലിയ തീഗോളമായി മാറുന്നതും ദൃശ്യങ്ങളിൽ കാണാം.

വിമാനം റൺവേ വിട്ട് പറന്നുയർന്ന ഉടൻ തന്നെ എൻജിനിൽനിന്ന് തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള തീജ്വാലകൾ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. സമീപത്തെ ഗോൾഫ് കോഴ്സിൽ ഉണ്ടായിരുന്ന ഒരാൾ വലിയ സ്ഫോടനശബ്ദം കേട്ടതായും രണ്ട് പൈലറ്റുമാർ വിമാനത്തിൽനിന്ന് ഇജക്ട് ചെയ്യുന്നത് കണ്ടതായും പറഞ്ഞു. വിമാനം വയലിലേക്ക് മൂക്ക് ഭാഗം ആദ്യം ഇടിച്ചിറങ്ങിയതിന് പിന്നാലെ വീണ്ടും വലിയ സ്ഫോടനമുണ്ടായെന്നും ആകാശത്തേക്ക് കനത്ത കറുത്ത പുക ഉയർന്നതായും ദൃക്സാക്ഷികൾ പറഞ്ഞു.

നോർത്ത് വെയിൽസ് പോലീസ്, നോർത്ത് വെയിൽസ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, വെൽഷ് ആംബുലൻസ് സർവീസ്, ഹെലിമെഡ് എയർ ആംബുലൻസ്, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.

RAF Valleyയിൽനിന്ന് പറന്നുയർന്ന RAF T2 Hawk വിമാനമാണ് ആംഗിൾസിക്ക് സമീപം അപകടത്തിൽപ്പെട്ടതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും RAF അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ പൊതുജനങ്ങൾ അപകടസ്ഥലത്തേക്ക് പോകരുതെന്നും അധികൃതർ നിർദേശിച്ചു.

BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026
BREAKING NEWS
16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ
14 Oct 2026
BREAKING NEWS
മുഖ്യപ്രതിക്കായി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത- റിമാൻഡ് റിപ്പോർട്ട്!! അപകട സമയത്ത് സുഹൈൽ മറ്റുവാഹനങ്ങളുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നതും അന്വേഷണ പരിധിയിൽ, ജാമ്യത്തിനായി പ്രതികൾ അങ്കമാലി കോടതിൽ
14 Oct 2026