BREAKING NEWS

മേയർ സ്ഥാനം നൽകിയില്ല, നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആർ ശ്രീലേഖ, പ്രതിസന്ധിയിലായി ബിജെപി

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ.ശ്രീലേഖ രാജിവെച്ചു. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി. മേയർ സ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ശ്രീലേഖയുടെ രാജിക്ക് പിന്നിലെന്നാണ് വിവരം. സെപ്റ്റംബർ 30ന് ശ്രീലേഖ രാജിക്കത്ത് മേയർ വി.വി.രാജേഷിന് കൈമാറിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖ നൽകുന്ന വിശദീകരണം.

മേയർസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് പറഞ്ഞാണ് തന്നെ മത്സരിപ്പിച്ചിരുന്നതെന്ന് നേരത്തെ മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ശ്രീലേഖ പറഞ്ഞിരുന്നു. മേയറാക്കാത്തതിലുള്ള അതൃപ്തിയും അവർ പലപ്പോഴായി പ്രകടമാക്കുകയും ചെയ്തിരുന്നു. ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി.

101 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളായിരുന്നു എൻഡിഎയ്ക്കുള്ളത്. ശ്രീലേഖയുടെ രാജിയോടെ ബിജെപി കൗൺസിലർമാരുടെ എണ്ണം 49 ആയി ചുരുങ്ങുകയും ആകെ സീറ്റുകളുടെ എണ്ണം 50 ആകുകയും ചെയ്തു. ബിജെപിയുടെ 49 കൗൺസിലർമാരിൽ ഒരു കൗൺസിലർ ജയിലിലുമാണ്.

 

BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026
BREAKING NEWS
എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണ്, ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ല, സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു?? ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് വി ഡി സതീശന്‍ പറയണം- രാജീവ് ചന്ദ്രശേഖര്‍
25 Oct 2026
BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026