BREAKING NEWS

യുഡിഎഫിനെ വെട്ടിലാക്കി പിവി അൻവർ? മാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി നിർത്തി, നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞുകാണാം… ഫേസ്ബുക്ക് പോസ്റ്റ്

· · 1 min read
Share: Copied!

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വരുന്നതുവരെ ഇനി മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് ‌മുൻ എംഎൽഎ പിവി അൻവർ. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം:
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്)സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിഛേദിക്കുകയാണ്. പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. “ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ട് –

അതേസമയം സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിനെ വെട്ടിലാക്കും വിധമാണ് പിവി അൻവറിന്റെ നിലപാടുകൾ. വിഎസ് ജോയിയെ നിലമ്പൂരിൽ സ്ഥാനാർഥിയാക്കണമെന്നായിരുന്നു അൻവറിന്റെ ആവശ്യം. ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് എപി അനിൽകുമാറുമായുള്ള ചർച്ചയിൽ അൻവർ ആവർത്തിച്ചിരുന്നു. അതേസമയം ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇതോടെ പിവി അൻവറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് യുഡിഎഫിനു തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026