BREAKING NEWS

സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അമിത വേ​ഗത്തിലെത്തിയ ലോറി ഇടിച്ചുതെറുപ്പിച്ചു, തെറിച്ചുവീണ യുവാവിന്റെ വലതു കൈയ്ക്ക് മുകളിൽ കൂടി ലോറി കയറിയിറങ്ങി വലത് കൈ അറ്റു!! അപകടത്തിൽപ്പെട്ടത് അടുത്തമാസം വിവാഹിതരാകാനിരുന്ന യുവാവും യുവതിയും, യുവതിക്കും ​ഗുരുതര പരുക്ക്, അപകടം വിവാ​ഹം രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിനിടെ!! കടന്നുകളയാൻ ശ്രമിച്ച ലോറി നാട്ടുകാർ പിടികൂടി

· · 1 min read
Share: Copied!

പുതുക്കാട്: ദേശീയപാതയിലുണ്ടായ അപകടത്തിൽ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ബൈക്കിലുണ്ടായിരുന്ന വധുവിനും ഗുരുതര പരുക്ക്. പൂങ്കുന്നം പാക്കത്തിൽ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകൻ മോട്ടി ജേക്കബ് (34), ഡൽഹി സ്വദേശി മംത (27) എന്നിവർക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10.45-നായിരുന്നു അപകടം.

സിഗ്‌നലിൽ നിർത്തിയിട്ട ഇവരുടെ ബൈക്കിന് പിറകിൽ അമിത വേഗതയിൽ വന്ന ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മോട്ടിയുടെ വലതു കൈയിലൂടെ ലോറി കയറിയിറങ്ങി. അപകടശേഷം മുന്നോട്ടെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ലോറി നാട്ടുകാർ തടഞ്ഞ് പോലീസിൽ അറിയിക്കുകയായിരുന്നു.

അതേസമയം അപകടത്തെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോട്ടിയുടെ വലതുകൈ മുറിച്ചുമാറ്റി. ഇടുപ്പെല്ലിന് പരുക്കേറ്റ മംതയ്ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തും. ഗുജറാത്തിൽ എൻജിനീയറാണ് മോട്ടി. മംത പാറ്റ്‌നയിലാണ് ജോലി ചെയ്യുന്നത്. അടുത്ത മാസം ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ക്രിസ്മസ് അവധിക്ക് വിവാഹ രജിസ്‌ട്രേഷനുള്ള ഒരുക്കങ്ങൾക്കായി നാട്ടിലെത്തിയതായിരുന്നു ഇരുവരും. വ്യാഴാഴ്ച മടങ്ങാനിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പ്രണയ ബന്ധം വീട്ടില്‍ അറിഞ്ഞു, കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തിന് സമീപം വിഷക്കുപ്പിയും, ഇരുവരും വിവാഹിതര്‍

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026