BREAKING NEWS

വിവാഹേതര ബന്ധത്തിനുള്ള ‘ശിക്ഷ’; അമ്മയെ മുറിയിൽ പൂട്ടിയിട്ട് 2 തവണ ബലാത്സംഗം ചെയ്തു, മകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: അറുപത്തിയഞ്ചുകാരിയായ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്ത 39 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് സംഭവം. 25 വയസ്സുള്ള മകളോടൊപ്പം എത്തി സ്ത്രീ നൽകിയ പരാതിക്കു പിന്നാലെയാണ് മകൻ അറസ്റ്റിലായത്. ഭർത്താവിനും മകനും മകൾക്കുമൊപ്പമാണ് സ്ത്രീ താമസിക്കുന്നത്.

ജൂലൈ 17ന് സ്ത്രീയും ഭർത്താവും ഇളയ മകളും സൗദി അറേബ്യയിലേക്ക് യാത്ര പോയി. യാത്രയ്ക്കിടെ പ്രതി പിതാവിനെ വിളിച്ച് ഉടൻ ഡൽഹിയിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. അമ്മയെ വിവാഹമോചനം ചെയ്യണമെന്നും തന്റെ കുട്ടിക്കാലത്ത് അവർക്ക് ഒട്ടേറേ വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്നും ആരോപിച്ചു.ഓഗസ്റ്റ് 1ന് കുടുംബം ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം പ്രതി അമ്മയെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതിയിൽ പറയുന്നു. പിന്നാലെ സമീപമുള്ള മൂത്ത മകളുടെ വീട്ടിൽ അമ്മ അഭയം തേടി.

ഓഗസ്റ്റ് 11ന് അമ്മ വീട്ടിൽ തിരിച്ചെത്തി. രാത്രിയിൽ, അമ്മയോട് സ്വകാര്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട ശേഷം ഒരു മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. അവരുടെ മുൻകാല ബന്ധങ്ങൾക്കുള്ള ‘ശിക്ഷ’ എന്നു പറഞ്ഞായിരുന്നു പീഡനം. ഓഗസ്റ്റ് 14ന് പുലർച്ചെ, പ്രതി രണ്ടാമതും അമ്മയെ പീഡിപ്പിച്ചു. അടുത്ത ദിവസം, സ്ത്രീ തന്റെ ഇളയ മകളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. തുടർന്ന് ഇരുവരും ഹൗസ് ഖാസി പൊലീസ് സ്റ്റേഷനിൽ എത്തി രേഖാമൂലം പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ 64ാം വകുപ്പ് (ബലാത്സംഗം) പ്രകാരമാണ് പൊലീസ് കേസ് ‌റജിസ്റ്റർ ചെയ്തത്.

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026